ജഡ്ജി നിയമനം; കേന്ദ്രത്തിനെതിരെ വീണ്ടും സുപ്രീം കോടതി കൊളീജിയം

ജഡ്ജി നിയമനം; കേന്ദ്രത്തിനെതിരെ വീണ്ടും സുപ്രീം കോടതി കൊളീജിയം

ന്യൂഡല്‍ഹി: ജഡ്ജി നിയമനങ്ങളില്‍ കേന്ദ്രത്തിനെതിരെ വീണ്ടും സുപ്രീം കോടതി കൊളീജിയം. ആവര്‍ത്തിച്ച് ശുപാര്‍ശ ചെയ്ത പേരുകള്‍ പോലും അംഗീകരിക്കാതെ തടയുന്നതിനാല്‍ ജഡ്ജിമാരുടെ സീനിയോറിറ്റിയെ ബാധിക്കുമെന്ന് കൊളീജിയം വ്യക്തമാക്കി.

അഞ്ച് ജില്ലാ ജഡ്ജിമാരെ മദ്രാസ് ഹൈക്കോടതി ജഡ്ജിമാരാക്കാന്‍ ശുപാര്‍ശ ചെയ്ത് പുറപ്പെടുവിച്ച പ്രമേയത്തിലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ കൊളീജിയത്തിന്റെ വിമര്‍ശനം. മദ്രാസ് ഹൈക്കോടതിയിലേക്ക് അഭിഭാഷകനായ ആര്‍. ജോണ്‍ സത്യന്റെ പേര് വീണ്ടും ശുപാര്‍ശ ചെയ്തിട്ടും അംഗീകരം നല്‍കാത്തത് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഇത് ആശങ്കപ്പെടുത്തുന്നതാണ്. ശുപാര്‍ശ ചെയ്ത പേരുകള്‍ ദീര്‍ഘകാലം പിടിച്ചുവയ്ക്കുന്നതിലൂടെ സീനിയോരിറ്റി നഷ്ടം സംഭവിക്കുമെന്നും പ്രമേയത്തില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.