അരുണാചലിന് സമീപം ഗ്രാമങ്ങള്‍ പണിത് താമസക്കാരെയും എത്തിച്ച് ചൈനയുടെ വെല്ലുവിളി

അരുണാചലിന് സമീപം ഗ്രാമങ്ങള്‍ പണിത്  താമസക്കാരെയും എത്തിച്ച് ചൈനയുടെ വെല്ലുവിളി

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷമുണ്ടാക്കാന്‍ ചൈനയുടെ കരുതിക്കൂട്ടയുള്ള ശ്രമം. അരുണാചല്‍ പ്രദേശിന് സമീപം ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ചൈന മൂന്ന് ഗ്രാമങ്ങള്‍ പണിത് താമസക്കാരെയും എത്തിച്ചതായി റിപ്പോര്‍ട്ട് പുറത്തു വന്നു. ഇന്ത്യന്‍, ഭൂട്ടാന്‍, ചൈന അതിര്‍ത്തികള്‍ ചേരുന്ന പോയിന്റിന് സമീപം ബും ലാ പാസിന് അടുത്തായാണ് ഗ്രാമങ്ങള്‍ എന്നാണ് ദേശീയ മാധ്യമമായ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഗ്രാമങ്ങളുടെ ഉപഗ്രഹ ചിത്രം പുറത്തു വന്നിട്ടുണ്ട്. ഇന്ത്യാ - ചൈന അതിര്‍ത്തി സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്ന മേഖലയില്‍ കൂടുതല്‍ മേധാവിത്വം നേടുന്നതിനായാണ് ചൈനയുടെ നീക്കമെന്നാണ് സൂചന. ആദ്യ ഗ്രാമത്തില്‍ 20 കെട്ടിടങ്ങളും, രണ്ടാമത്തെ ഗ്രാമത്തില്‍ അന്‍പതോളം കെട്ടിടങ്ങളും, മൂന്നാമത്തെ ഗ്രാമത്തില്‍ 10 കെട്ടിടങ്ങളുമാണുള്ളതെന്നാണ് ഉപഗ്രഹ ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

ഭൂട്ടാന്റെ പ്രദേശം കൈയേറി ചൈന പുതിയ ഗ്രാമം ഉണ്ടാക്കിയതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണിതും പുറത്തു വന്നിരിക്കുന്നത്. അതിര്‍ത്തി മേഖലകളില്‍ വ്യാപകമായി റോഡുകള്‍ നിര്‍മ്മിച്ച് സേനാ നീക്കം വേഗത്തിലാക്കാനും ചൈന ശ്രമം നടത്തിവരികയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.