കോഴിക്കോട്: കൂരാച്ചുണ്ടില്‍ ഖത്തറില്‍ നിന്നെത്തിയ റഷ്യന്‍ യുവതിയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്‍. കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷന്‍ ഓഫീസറോട് കമ്മിഷന്‍ അടിയന്തരമായി റിപ്പോര്‍ട്ട് തേടി. റഷ്യന്‍ യുവതിയുടെ മൊഴിയെടുക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതിനായി ദ്വിഭാഷിയുടെ സഹായവും തേടും. യുവതിയ്ക്ക് റഷ്യന്‍ ഭാഷ മാത്രമേ അറിയൂ എന്നതിനാലാണിത്.
മാസങ്ങള്‍ക്ക് മുന്‍പാണ് കാളങ്ങാലി സ്വദേശിയായ യുവാവിനൊപ്പം 27കാരിയായ യുവതി ഇവിടെയെത്തിയത്. ഈ യുവാവുമായി യുവതി വഴക്കിട്ടിരുന്നതായും തുടര്‍ന്ന് ടെറസില്‍ നിന്നും ചാടിയാണ് പരിക്കേറ്റതെന്നുമാണ് നാട്ടുകാര്‍ അറിയിച്ചത്. യുവാവിനെ കണ്ടെത്താനായില്ല. യുവതി അപകടനില തരണം ചെയ്തിട്ടുണ്ട്. ആദ്യം കൂരാച്ചുണ്ട് ഗവണ്‍മെന്റ് ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജിലും യുവതിയെ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നില്ല.
തിങ്കളാഴ്ച കാര്‍യാത്രക്കിടയിലും യുവതിയും യുവാവും തമ്മില്‍ തര്‍ക്കിച്ചിരുന്നതായും കാര്‍ നിര്‍ത്തി യുവതി നിലവിളിച്ച് പുറത്തേക്കിറങ്ങിയതായും നാട്ടുകാര്‍ അറിയിച്ചിരുന്നു. പേരാമ്പ്ര പൊലീസിനോടാണ് സംഭവം നാട്ടുകാര്‍ അറിയിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.