സുനാമി പോലും സൃഷ്ടിക്കും; കടലിനടിയില്‍ ആക്രമണം നടത്താന്‍ ശേഷിയുള്ള ആണവ ഡ്രോണ്‍ പരീക്ഷിച്ച് ഉത്തര കൊറിയ

സുനാമി പോലും സൃഷ്ടിക്കും; കടലിനടിയില്‍ ആക്രമണം നടത്താന്‍ ശേഷിയുള്ള ആണവ ഡ്രോണ്‍ പരീക്ഷിച്ച് ഉത്തര കൊറിയ

സിയോള്‍: സമുദ്രത്തിന്റെ ആഴങ്ങളില്‍ ഒളിച്ചിരുന്ന് ആക്രമണം നടത്താന്‍ ശേഷിയുള്ള ആണവ ശേഷിയുള്ള ഡ്രോണ്‍ (underwater nuclear attack drone) പരീക്ഷിച്ച് ഉത്തര കൊറിയ. സുനാമി സൃഷ്ടിക്കാന്‍ പോലും അണ്ടര്‍വാട്ടര്‍ അറ്റാക്ക് ഡ്രോണിന് സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഡ്രോണ്‍ പരീക്ഷിച്ച കാര്യം രാജ്യത്തെ വാര്‍ത്താ ഏജന്‍സിയാണ് സ്ഥിരീകരിച്ചിരിക്കുന്നത്. പരീക്ഷണ വേളയില്‍ ഡ്രോണ്‍ 80 മുതല്‍ 150 മീറ്റര്‍ ആഴത്തില്‍ 59 മണിക്കൂറിലധികം വെള്ളത്തിനടിയിലൂടെ സഞ്ചരിച്ചതായി വാര്‍ത്താ ഏജന്‍സിയായ കെ.സി.എന്‍.എ അറിയിച്ചു.

വെള്ളത്തിനടിയിലുള്ള സ്‌ഫോടനത്തിലൂടെ റേഡിയോ ആക്ടീവ് തരംഗമുണ്ടാക്കി ശത്രുവിന്റെ കപ്പലുകളെയും പ്രധാന തുറമുഖങ്ങളെയും നശിപ്പിക്കാന്‍ കഴിയുന്നതാണ് അണ്ടര്‍വാട്ടര്‍ അറ്റാക്ക് ഡ്രോണ്‍.

ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ നടത്തിയ സൈനികാഭ്യാസത്തിനിടെയാണ് പുതിയ ആയുധ സംവിധാനം വിന്യസിക്കുകയും പരീക്ഷിക്കുകയും ചെയ്തത്.

ഇക്കഴിഞ്ഞ തിങ്കളാഴ്ച ദക്ഷിണ കൊറിയയും യു എസും യുഎസ് ആംഫിബിയസ് ആക്രമണ കപ്പല്‍ ഉള്‍പ്പെടുന്ന ഏറ്റവും വലിയ ലാന്‍ഡിംഗ് ഡ്രില്ലുകള്‍ ആരംഭിച്ചിരുന്നു. ഇതിന് ശേഷമാണ് ഇടവേളക്ക് ശേഷം ആയുധ പരീക്ഷവുമായി ഉത്തര കൊറിയ രംഗത്തെത്തിയത്. 10 എഫ്-35 സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങളുമായി ദക്ഷിണ കൊറിയയുടെ തെക്കുകിഴക്കന്‍ തുറമുഖ നഗരമായ ബുസാനിലെ നാവിക താവളത്തില്‍ യു എസ് കപ്പല്‍ യു എസ് എസ് മക്കിന്‍ ഐലന്‍ഡ് എത്തിയിരുന്നു.

മേഖലയില്‍ പ്രകോപനങ്ങള്‍ സൃഷ്ടിക്കാന്‍ അമേരിക്കയും ദക്ഷിണ കൊറിയയുമാണ് കാരണമെന്ന് ഉത്തരകൊറിയ കുറ്റപ്പെടുത്തി. ഇക്കഴിഞ്ഞ തിങ്കളാഴ്ച ദക്ഷിണ കൊറിയയും അമേരിക്കയും യുഎസ് ആംഫിബിയസ് ആക്രമണ കപ്പല്‍ ഉള്‍പ്പെടുന്ന ഏറ്റവും വലിയ സൈനിക പരിശീലനം ആരംഭിച്ചിരുന്നു. ഇതിന് ശേഷമാണ് ആയുധ പരീക്ഷവുമായി ഉത്തര കൊറിയ രംഗത്തെത്തിയത്. ദക്ഷിണ കൊറിയയുടെ തെക്കുകിഴക്കന്‍ തുറമുഖ നഗരമായ ബുസാനിലെ നാവിക താവളത്തില്‍ അത്യാധുനിക യുദ്ധവിമാനങ്ങളുമായി അമേരിക്കന്‍ കപ്പലായ യു.എസ്.എസ് മക്കിന്‍ ഐലന്‍ഡ് എത്തിയിരുന്നു.

നേരത്തെ ജപ്പാന്‍ കടല്‍ ലക്ഷ്യമിട്ട് ഉത്തര കൊറിയ ആണവ മിസൈലുകള്‍ തൊടുത്തുവിട്ടിരുന്നു. അതിനാല്‍ അതിനാല്‍ അതീവ ജാഗ്രതയിലാണ് ജപ്പാന്‍, ദക്ഷിണ കൊറിയന്‍ സൈന്യങ്ങള്‍.

'തങ്ങള്‍ അമേരിക്കക്കൊപ്പം 'ഫ്രീഡം ഷീല്‍ഡ് 23' എന്ന് പേരില്‍ സംയുക്ത സൈനികാഭ്യാസങ്ങള്‍ നടത്തുന്നുണ്ട്. ഇത് ആരെയും ഭീഷണിപ്പെടുത്താന്‍ ഉദ്ദേശിച്ചല്ല. മനപൂര്‍വം പ്രകോപനമുണ്ടാക്കാനാണ് ഉത്തര കൊറിയയുടെ ശ്രമമെന്നും തങ്ങള്‍ അതിനു കീഴടങ്ങില്ലെന്നും ദക്ഷിണ കൊറിയ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.