വൈദ്യുതി നിരക്ക് വര്‍ധന ഉടനില്ല: ഏപ്രിലില്‍ ഒന്ന് മുതല്‍ വര്‍ധിപ്പിച്ച നിരക്ക് ഈടാക്കാനുള്ള തീരുമാനം പിന്‍വലിച്ചു

വൈദ്യുതി നിരക്ക് വര്‍ധന ഉടനില്ല: ഏപ്രിലില്‍ ഒന്ന് മുതല്‍ വര്‍ധിപ്പിച്ച നിരക്ക് ഈടാക്കാനുള്ള തീരുമാനം പിന്‍വലിച്ചു

തിരുവനന്തപുരം: ഏപ്രില്‍ ഒന്ന് മുതല്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്ന നീക്കത്തില്‍ നിന്ന് പിന്‍മാറി കെ.എസ്.ഇ.ബി. മാര്‍ച്ച് 31ന് അവസാനിക്കുന്ന താരിഫ് നിരക്ക് ജൂണ്‍ 30 വരെ നീട്ടി സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ഉത്തരവ് വന്നതോടെയാണ് ഏപ്രില്‍ ഒന്ന് മുതല്‍ നിരക്ക് വര്‍ധന ഏര്‍പ്പെടുത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങിയത്. ജൂണ്‍ 30 വരെ അല്ലെങ്കില്‍ അടുത്ത താരിഫ് പ്രഖ്യാപിക്കുന്നത് വരെ നിലവിലെ നിരക്ക് തുടരും.

2021 ഒക്ടോബര്‍ മുതല്‍ 2022 മാര്‍ച്ച് വരെ വൈദ്യുതി വാങ്ങാന്‍ അധികമായി ചെലവഴിച്ച തുക സര്‍ചാര്‍ജായി ഈടാക്കാനുള്ള കെ.എസ്.ഇ.ബിയുടെ അപേക്ഷയും ഇതോടൊപ്പം കമ്മിഷന്‍ തള്ളി. എന്നാല്‍ 2022 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ വൈദ്യുതി വാങ്ങാന്‍ അധികമായി ചെലവഴിച്ച തുക യൂണിറ്റിന് ഒന്‍പതു പൈസ വീതം മേയ് 31 വരെ ഈടാക്കാന്‍ കമ്മിഷന്‍ നേരത്തെ ഉത്തരവിട്ടിരുന്നു. ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് യൂണിറ്റിന് ശരാശരി 25 പൈസ വരെ കൂട്ടി കഴിഞ്ഞ വര്‍ഷം ജൂണ്‍ 25നാണ് റഗുലേറ്ററി കമ്മിഷന്‍ പുതുക്കിയ താരിഫ് ഇറക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.