ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്‍വാതില്‍ നിയമനം. രാഷ്ട്രീയ ശുപാര്‍ശയില്‍ താത്കാലിക നിയമനം ലഭിച്ച യുവതി തന്നെ സി.പി.എം നേതാക്കള്‍ക്ക് നന്ദി അറിയിച്ച് പാര്‍ട്ടി വാട്ട്‌സാപ്പ് ഗ്രുപ്പുകളില്‍ പോസ്റ്റ് ചെയ്ത സന്ദേശം പുറത്തായതോടെ വിവാദമായി.
ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സിടി സ്‌കാനിങ് വിഭാഗത്തില്‍ അറ്റന്‍ഡര്‍ തസ്തികയിലാണ് വിവാദ നിയമനം. നിയമനം ലഭിച്ച ശേഷം സി.പി.ഐ അമ്പലപ്പുഴ ലോക്കല്‍ സെക്രട്ടറി എ.കെ. ജയന്‍ അടക്കമള്ള നേതാക്കള്‍ക്ക് യുവതി നന്ദി പറഞ്ഞ് പാര്‍ട്ടി ഗ്രൂപ്പുകളില്‍ ചാറ്റ് ഇട്ടതാണ് വിവാദമായത്. 34 പേര്‍ അപേക്ഷ നല്‍കിയ തസ്തികയില്‍ രാഷ്ട്രീയ ഇടപെടല്‍ വഴി യുവതിക്ക് നിയമം ലഭിക്കുകയായിരുന്നെന്നാണ് ആക്ഷേപം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v