അബുദബി: ഗതാഗത നിയമങ്ങള്‍ പാലിച്ച് വാഹനമോടിച്ച 30 ഡ്രൈവർമാർക്ക് സർപ്രൈസ് സമ്മാനം നല്‍കി അബുദബി പോലീസ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഒരു ഗതാഗത പിഴപോലും വരുത്താത്ത ഡ്രൈവർമാരെയാണ് ആദരിച്ചത്. അബുദബി പോലീസിലെ ഹാപ്പിനസ് പട്രോള്‍ ടീമിന്‍റെ നേതൃത്വത്തിലാണ് ക്യാംപെയിന്‍ നടന്നത്. ഇത് സംബന്ധിച്ച വീഡിയോയും അബുദബി പോലീസ് പങ്കുവച്ചിട്ടുണ്ട്.
ടിവി സമ്മാനമായി നല്‍കുമ്പോള്‍ അത്ഭുതത്തോടെ സ്വീകരിക്കുന്ന ഡ്രൈവർമാരെ വീഡിയോയില്‍ കാണാം. റോഡില്‍ നല്ല ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കാനും നല്ല രീതിയില്‍ വാഹനമോടിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് യാ ഹഫേസ് ഇനീഷ്യേറ്റീവ് നടത്തുന്നതെന്ന് അലൈന്‍ ട്രാഫിക് വിഭാഗം ഡയറക്ടർ കേണല്‍ മാത്തർ അബ്ദുളള അല്‍ മുഹൈരി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v