ചീറ്റകള്‍ക്ക് പിന്നാലെ ഹിപ്പോപ്പൊട്ടാമസുകളും; വരവ് കൊളംബിയയില്‍ നിന്ന്

ചീറ്റകള്‍ക്ക് പിന്നാലെ ഹിപ്പോപ്പൊട്ടാമസുകളും; വരവ് കൊളംബിയയില്‍ നിന്ന്

ന്യൂഡല്‍ഹി: ചീറ്റകള്‍ക്ക് പിന്നാലെ ഹിപ്പോപ്പൊട്ടാമസുകളും ഇന്ത്യയിലെത്തുന്നു. 1980 കളില്‍ മയക്കുമരുന്ന മാഫിയാ തലവന്‍ പാബ്ലോ എസ്‌കോബാര്‍ ആഫ്രിക്കയില്‍ നിന്നും നിയമവിരുദ്ധമായി കൊണ്ടുവന്ന ഹിപ്പോപ്പൊട്ടാമസുകളുടെ പിന്‍ഗാമികളാകും എത്തുക. കൊളംബിയയില്‍ നിന്നാണ് ഇവ ഇന്ത്യന്‍ മണ്ണിലെത്തുന്നത്.

1993 ല്‍ എസ്‌കോബറിന് കൊളംബിയയില്‍ 'ഹസിന്‍ഡ് നാപ്പോള്‍സ്' എന്ന പേരിലൊരു എസ്റ്റേറ്റ് ഉണ്ടായിരുന്നു. ഇവിടെ ആയിരുന്നു ആദ്യം ഒരാണിനെയും മൂന്ന് പെണ്ണിനെയും എത്തിച്ചത്. അനധികൃതമായിട്ടായിരുന്നു ഇവയെ വളര്‍ത്തിയിരുന്നത്. ഇപ്പോള്‍ പാബ്ലോയുടെ എസ്റ്റേറ്റിന് പുറത്തും ഹിപ്പോകളുടെ സാന്നിധ്യമുണ്ട്. നിലവിലെ കണക്കനുസരിച്ച് 130 മുതല്‍ 160 വരെ ഹിപ്പോപ്പൊട്ടമസുകളുണ്ട് കൊളംബിയയില്‍.

ഇതില്‍ നിന്നും 70 ഓളം ഹിപ്പോകളാണ് ഇന്ത്യയിലേക്കും മെക്സിക്കോയിലേക്കുമായി എത്തുന്നത്. വംശവര്‍ധനവ് തടയുക എന്ന ലക്ഷ്യം കൂടി നാടുകടത്തലിന് പിന്നിലുണ്ട്. ഗുജറാത്തിലേക്കാകും ഇവയെത്തുക എന്നാവണ് റിപ്പോര്‍ട്ട്.

അറുപതോളം ഹിപ്പോകളെ ഗുജറാത്തിലെ ഗ്രീന്‍സ് സുവോളജിക്കല്‍ റെസ്‌ക്യു ആന്‍ഡ് റീഹാബിലിറ്റേഷന്‍ കിങ്ഡത്തിലായിരിക്കും എത്തിക്കുക. ബാക്കിയുള്ളവ മെക്‌സിക്കോയിലേക്കും. ഇന്ത്യയിലെത്തിക്കുന്നതിന്റെ ചെലവുകള്‍ കൊളംബിയ സര്‍ക്കാരാകും വഹിക്കുക. വിമാന മാര്‍ഗമാണ് ഇന്ത്യയിലേക്ക് ഇവ എത്തുക.
നിലവില്‍ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്വര്‍ (ഐയിസിഎന്‍) പട്ടികപ്രകാരം വംശനാശ ഭീഷണി നേരിടുന്ന വിഭാഗം കൂടിയാണ് ഹിപ്പോപ്പൊട്ടാമസുകള്‍. 1995-ല്‍ 65 ഹിപ്പോപ്പൊട്ടാമസുകളാണ് ഇന്ത്യയിലുണ്ടായിരുന്നത്. 2022-ലെ കണക്കുകള്‍ പ്രകാരം ഇവയുടെ എണ്ണം 85 ആയിട്ടുണ്ട്. ഇന്ത്യയിലുള്ള ഹിപ്പോപ്പൊട്ടാമസുകളില്‍ അധികവും ഇന്ന് മൃഗശാലകളിലാണ്.

ആവശ്യത്തിന് ഭക്ഷണവും മറ്റു നല്‍കിയാകും വലിയ കണ്ടെയ്നറുകളില്‍ ഹിപ്പോപ്പൊട്ടമസുകളെ അടയ്ക്കുക. ലോകത്താകെ 1,15,000 മുതല്‍ 1,30,000 വരെ ഹിപ്പോപ്പൊട്ടമസുകളാണ് ശേഷിക്കുന്നത്. 3,2000 കിലോഗ്രാമിലേറെ ഭാരം വെയ്ക്കാനും ഇവയ്ക്ക് കഴിയും. ആണ്‍ ഹിപ്പോകള്‍ക്കാണ് വലിപ്പ കൂടുതല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.