ഭൂനിയമ ഭേതഗതി; ഏപ്രില്‍ മൂന്നിന് ഇടുക്കിയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍

ഭൂനിയമ ഭേതഗതി; ഏപ്രില്‍ മൂന്നിന് ഇടുക്കിയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍

ചെറുതോണി: ഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ് ഇറക്കണമെന്നാവശ്യപ്പെട്ടും യുഡിഎഫ് ജനവഞ്ചനക്കുമെതിരെ ഏപ്രില്‍ മൂന്നിന് ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് എല്‍ഡിഎഫ്.

രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ഭൂനിയമഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാരിക്കാന്‍ യുഡിഎഫ് നടത്തിയ ഗൂഡാലോചന ജനങ്ങള്‍ തിരിച്ചറിയണം.

ഈ നിയമസഭാസമ്മേളനത്തില്‍ ബില്ലവതരിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പരിസ്ഥിതിവാദിയായ വി.ഡി സതീശന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ പദ്ധതി നിയമസഭക്കകത്ത് നടപ്പാക്കി ഭൂനിയമഭേദഗതി ബില്ല് അട്ടിമറിക്കുയാണ് കോണ്‍ഗ്രസ് ചെയ്തത്.

യുഡിഎഫ് ഭരണകാലത്ത് ബഫര്‍സോണ്‍ 12 കിലോമീറ്റര്‍ ആക്കണമെന്ന് വി.ഡി സതീശനും ടി.എന്‍ പ്രതാപനും എ. ഷംസുദീനും നേതൃത്വം നല്‍കിയ നിയമസഭാ കമ്മിറ്റികള്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇടുക്കി ജില്ലയിലെ ഏലമല പ്രദേശത്തെ കുറിച്ചും ഹരിത എം.എല്‍എമാര്‍ എന്നറിയപ്പെട്ടിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഒരേനിലപാടായിരുന്നു.

സിഎച്ച്ആര്‍ വനമാണെന്നു നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്.
സിഎച്ച്ആര്‍ പൂര്‍ണമായും റവന്യൂ ഭൂമിയാണെന്ന നിലപാടാണ് എല്‍ഡിഎഫ് എക്കാലവും സ്വീകരിച്ചിട്ടുള്ളത്. പട്ടയം ലഭിച്ച ഭൂമിയില്‍ കൃഷിയും വീടുവച്ച് താമസവും മാത്രമാണ് അനുവദിക്കാവു എന്ന നിലപാടാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഒളിഞ്ഞും തെളിഞ്ഞും പലഘട്ടത്തിലും പറഞ്ഞിട്ടുളളത്.

നിയമസഭയെ ബന്ദിയാക്കി ദിവസങ്ങളോളം സഭയെ സ്തംപിപ്പിച്ച് ഭൂനിയമഭേദഗതി ബില്ല് അവതരിപ്പിക്കാന്‍ സ്പീക്കറുടെ ഓഫീസിനെപോലും ആക്രമിച്ച യുഡിഎഫിന്റെ ജനവഞ്ചന ഹര്‍ത്താലിലൂടെ തുറന്നുകാട്ടുമെന്നും നേതാക്കള്‍ പറഞ്ഞു. നിയമസഭയില്‍ ബില്ലവതരണം നടന്നില്ലെങ്കിലും ഓര്‍ഡിനന്‍സിലൂടെ നിയമഭേദഗതി നടപ്പാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടാണ് ഹര്‍ത്താല്‍.

ഇനിയും കര്‍ഷകരുടെ ആവശ്യം നീട്ടികൊണ്ടുപോകരുത്. ഹര്‍ത്താലിനോട് ജില്ലയിലെ മുഴുവന്‍ ജനങ്ങളും സഹകരിക്കണമെന്ന് എല്‍ഡിഎഫ് നേതാക്കളായ കെ.കെ ശിവരാമന്‍, സി.വി വര്‍ഗീസ് കെ. സലീംകുമാര്‍, ജോസ് പാലത്തിനാല്‍, അഡ്വ. കെ.ടി മൈക്കിള്‍, സി.എം അസീസ് റോയി, സിബി മൂലേപറമ്പില്‍, പോള്‍സണ്‍ കെ.എന്‍ മാത്യു. ജോണി ചെരുവുപറമ്പില്‍, എം.എ ജോസഫ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.