വി ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ തിരുശേഷിപ്പ് ഇറ്റലിയിലെ കത്തീഡ്രലിൽ നിന്ന് മോഷണം പോയി.

വി ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ തിരുശേഷിപ്പ് ഇറ്റലിയിലെ കത്തീഡ്രലിൽ നിന്ന് മോഷണം പോയി.

റോം :ജോണ് പോൾ രണ്ടാമൻ മാർപാപ്പയുടെ തിരുശേഷിപ്പ് ഇറ്റലിയിലെ ഒരു കത്തീഡ്രലിൽ നിന്നും മോഷണം പോയി .ഒപ്പം ഇറ്റലിയിലുള്ള മറ്റൊരു പള്ളിയിൽ സക്രാരി കുത്തി തുറക്കുകയും പള്ളി കൊള്ളയടിക്കപ്പെടുകയും ചെയ്തു.വിശുദ്ധന്റെ രക്തം അടങ്ങിയ തിരുശേഷിപ്പ് സൂക്ഷിക്കുന്ന പേടകമാണ് സ്പോലെറ്റോയിലെ കത്തീഡ്രൽ  ബസിലിക്കയിൽ നിന്നും സെപ്തംബര്‍ 23നു കാണാതായത്.

ആർച്ച്ബിഷപ് റെനാറ്റോ ബൊക്കാര്ഡോ കുറ്റവാളികളോട് എത്രയും വേഗം തിരുശേഷിപ്പ് തിരികെ കൊണ്ടുവരണമെന്നും അങ്ങനെ വളരെ ഗൗരവമേറിയ ഉത്തരവാദിത്വം അവർ പ്രകടിപ്പിക്കണമെന്നും ആവശ്യപ്പെട്ടു . 

സംഭവം നടന്ന സമയം തിരുശേഷിപ്പ് വണക്കത്തിനായി കത്തീഡ്രലിലെ ഒരു ചാപ്പലിൽ പ്രദര്ശിപ്പിച്ചിരിക്കുകയായിരുന്നു. ഈ കാര്യത്തിൽ വിശുദ്ധന്റെ തന്നെ മാധ്യസ്ഥം തേടാൻ ബിഷപ്പ് വിശ്വാസികളോട് ആഹ്വാനം ചെയ്തു.

ഇതുമായി ബന്ധപ്പെട്ടു പോലീസ് രണ്ടു പുരുഷന്മാരെ അറസ്റ്റ് ചെയ്തു.മറ്റൊരു പുരുഷനെയും ഒരു സ്ത്രീയെയും പോലീസ് തിരഞ്ഞുകൊണ്ടിരിക്കുന്നു.

കടപ്പാട് ;കാത്തലിക് ന്യൂസ് ഏജൻസി



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.