പ്രധാന മന്ത്രി എന്തിനാണ് ഇത്ര ഭയക്കുന്നത് ? അന്വേഷണവുമില്ല ഉത്തരവുമില്ല; മോഡിക്കെതിരെ വീണ്ടും രാഹുല്‍ ഗാന്ധി

പ്രധാന മന്ത്രി എന്തിനാണ് ഇത്ര ഭയക്കുന്നത് ? അന്വേഷണവുമില്ല ഉത്തരവുമില്ല; മോഡിക്കെതിരെ വീണ്ടും രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: അദാനി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. മോഡി സര്‍ക്കാര്‍ അദാനിക്ക് അനാവശ്യമായ ആനുകൂല്യങ്ങള്‍ നല്‍കുന്നു.

എല്‍ഐസി, എസ്ബിഐ, ഇപിഎഫ്ഒ എന്നിവയുടെ മൂലധനം അദാനിയുടെ കമ്പനികളില്‍ നിക്ഷേപിക്കുകയാണെന്നും പ്രധാനമന്ത്രി എന്തിനാണ് ഇത്ര ഭയക്കുന്നതെന്നും രാഹുല്‍ ചോദിച്ചു.

എല്‍ഐസിയുടെ മൂലധനം അദാനിക്ക്, എസ്ബിഐയുടെ മൂലധനം അദാനിയിലേക്ക്, ഇപിഎഫ്ഒയുടെ മൂലധനവും അദാനിക്ക് 'മോദാനി' വെളിപ്പെട്ടതിന് ശേഷവും പൊതുജനങ്ങളുടെ റിട്ടയര്‍മെന്റ് പണം അദാനിയുടെ കമ്പനികളില്‍ നിക്ഷേപിക്കുന്നത് എന്തിനാണ്? പ്രധാനമന്ത്രി, അന്വേഷണമില്ല, ഉത്തരമില്ല! എന്തിനാണ് ഇത്ര ഭയം?' രാഹുല്‍ ട്വീറ്റ് ചെയ്തു.

അദാനി- മോഡി ബന്ധത്തില്‍ ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് തനിക്കു നേരെ ഇപ്പോഴുള്ള ബിജെപി നീക്കം തുടങ്ങിയതെന്ന് കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ആരോപിച്ചിരുന്നു. അദാനി വിഷയത്തില്‍ തന്റെ അടുത്ത പ്രസംഗത്തെ ഭയപ്പെടുന്നതു മൂലമാണ് ലോക്സഭാംഗത്വം അയോഗ്യമാക്കിയതെന്നും രാഹുല്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.