ഒറ്റ വൃക്കകൊണ്ടാണ് ആ ഉയരങ്ങള്‍ ചാടിക്കടന്ന് അഞ്ജു ബോബി ജോര്‍ജ് നേട്ടങ്ങള്‍ കൊയ്തത്; തുറന്നുപറഞ്ഞ് താരം

ഒറ്റ വൃക്കകൊണ്ടാണ് ആ ഉയരങ്ങള്‍ ചാടിക്കടന്ന് അഞ്ജു ബോബി ജോര്‍ജ് നേട്ടങ്ങള്‍ കൊയ്തത്; തുറന്നുപറഞ്ഞ് താരം

കേരളത്തിന്റെ അഭിമാനതാരമാണ് അഞ്ജു ബോബി ജോര്‍ജ്. ഇന്ത്യയുടെ പേര് സുവര്‍ണ്ണ ലിപികളാല്‍ കുറക്കപ്പെടാന്‍ അജു ബോബി ജോര്‍ജ് എന്ന കായികതാരത്തിനായി. എന്നാല്‍ കായിക ലോകത്തെ തന്റെ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയത് ഒരു വൃക്കയുള്ള ശരീരവുമായാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് ശാരീരികാവസ്ഥയെക്കുറിച്ച് അഞ്ജു ബോബി ജോര്‍ജ് മനസ്സു തുറന്നത്.

'നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരു കാര്യം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒറ്റ വൃക്കയുമായി ജീവിച്ച് ഉയരങ്ങള്‍ കീഴടക്കാന്‍ ഭാഗ്യം ലഭിച്ച ചുരുക്കം ചില വ്യക്തികളില്‍ ഒരാളാണ് ഞാനും. പരിക്കുകള്‍ പറ്റുമ്പോഴുള്ള വേദനയും വേദന സംഹാരികള്‍ കഴിക്കുമ്പേഴുള്ള അലര്‍ജിയുമെല്ലാം അസഹനീയമായിരുന്നു. ഒരുപാട് പരിമിതികലും വെല്ലുവിളികളായി തീര്‍ന്നിട്ടുണ്ട്. എങ്കിലും അവയെ എല്ലാം തരണം ചെയ്ത് ഇവിടെവരെയെത്തി. പരിശീലകന്റെ മാജിക് എന്നും കഴിവെന്നുമെല്ലാം ഇതിനെ വിശേഷിപ്പിക്കാം.' അഞ്ജു ബോബി ജോര്‍ജ് ട്വിറ്ററില്‍ കുറിച്ചു. ജന്മനാ ഒരു വൃക്ക മാത്രമുള്ള റീനല്‍ അജെനസിസ് രോഗാവസ്ഥയാണ് അഞ്ജു ബോബി ജോര്‍ജിന്.

ട്വീറ്റ് വൈറലായതോടെ നിരവധിപ്പേരാണ് താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. 'അഞ്ജു, താങ്കളുടെ കഠിനാധ്വാനവും മനശക്തിയും നിശ്ചയദാര്‍ണ്ഡ്യവും മികച്ച പരിശീലക സംഘവും ഇന്ത്യയ്ക്ക് വലിയ നേട്ടങ്ങളാണ് സമ്മാനിച്ചത്. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ഒരേയൊരു ഇന്ത്യക്കാരി എന്ന താങ്കളുടെ നേട്ടത്തില്‍ രാജ്യവും അഭിമാനിക്കുന്നു'. എന്നാണ് കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജ്ജു താരത്തെ അഭിനന്ദിച്ചുകൊണ്ട് ട്വിറ്ററില്‍ കുറിച്ചത്.

ലോകചാംപ്യനായ ഒരേയൊരു ഇന്ത്യന്‍ അത്‌ലറ്റാണ് അഞ്ജു ബോബി ജോര്‍ജ്. 2005-ലെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടി അഞ്ജു ബോബി ജോര്‍ജ്. അതിനു മുമ്പ് 2003-ല്‍ പാരിസില്‍ വെച്ചു നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലമെഡലും താരം നേടിയിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ അത്‌ലറ്റും അഞ്ജു ബോബി ജോര്‍ജ്ജാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.