ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി എംപിയെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതികരണവുമായി അമേരിക്ക. വിഷയം നിരീക്ഷിച്ചുവരികയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ മുഖ്യ ഉപ വക്താവ് വേദാന്ത് പട്ടേല്‍ വ്യക്തമാക്കി. അഭിപ്രായ സ്വാതന്ത്ര്യത്തോടൊപ്പം ജനാധിപത്യ മൂല്യങ്ങളോടുള്ള തങ്ങളുടെ പ്രതിബദ്ധത ഇന്ത്യന്‍ സര്‍ക്കാരുമായി പങ്കുവെക്കുന്നുണ്ടെന്നും പട്ടേല്‍ പ്രതികരിച്ചു.
നിയമവാഴ്ചയും ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തോടുള്ള ബഹുമാനവുമാണ് ഏതൊരു രാജ്യത്തിന്റെയും ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകള്‍. ഇന്ത്യന്‍ കോടതിയില്‍ രാഹുല്‍ ഗാന്ധിയുടെ കേസ് നിരീക്ഷിച്ചു വരികയാണെന്നും രാഹുല്‍ ഗാന്ധിയെ പുറത്താക്കിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി വേദാന്ത് പട്ടേല്‍ പറഞ്ഞു.
ഇന്ത്യയുമായോ രാഹുല്‍ ഗാന്ധിയുമായോ യു.എസ് ചര്‍ച്ച നടത്തുന്നുണ്ടോ എന്ന ചോദ്യത്തിന് രാഹുല്‍ ഗാന്ധിയുടെ കേസില്‍ പ്രത്യേക ഇടപെടല്‍ നടത്തുമെന്നല്ല ഇതിനര്‍ഥമെന്നും അദ്ദേഹം മറുപടി നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.