പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാനുള്ള സമയപരിധി നീട്ടി; ജൂണ്‍ 30 വരെ സമയം

പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാനുള്ള സമയപരിധി നീട്ടി; ജൂണ്‍ 30 വരെ സമയം

ന്യൂഡല്‍ഹി: ആധാറുമായി പാന്‍കാര്‍ഡ് ബന്ധിപ്പിക്കാനുള്ള സമയ പരിധി കേന്ദ്ര സര്‍ക്കാര്‍ മൂന്നുമാസത്തേക്ക് കൂടി നീട്ടി. മാര്‍ച്ച് 31 നായിരുന്നു നേരത്തെ പ്രഖ്യാപിച്ച അവസാന തീയതി. ഇനി ജൂണ്‍ 30 വരെ സമയം ലഭിക്കും. ജൂലൈ ഒന്നു മുതല്‍ ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ പ്രവര്‍ത്തന രഹിതമാകും.

നേരത്തെ ആധാര്‍ പാന്‍ ലിങ്കിങ്ങിനുള്ള അവസാന തീയതി 2022 മാര്‍ച്ച് 31 ആയിരുന്നു. അതുവരെ ആധാര്‍-പാന്‍ ലിങ്കിങിന് യാതൊരുവിധ ഫീസും അടയക്കേണ്ടതില്ലായിരുന്നു. അതേസമയം 2022 ഏപ്രില്‍ മുതല്‍ ജൂണ്‍ 30 വരെ ലിങ്ക് ചെയ്യുന്നതിന് 500 രൂപ പിഴ ഈടാക്കിയിരുന്നു. 2022 ജൂലൈ ഒന്നു മുതലാണ് 1000 രൂപ പിഴ ഈടാക്കിത്തുടങ്ങിയത്.

ആധാറും പാന്‍ കാര്‍ഡും ലിങ്ക് ചെയ്തില്ലെങ്കില്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും. ഇത് സാമ്പത്തിക ഇടപാടുകള്‍ക്ക് തടസമാകും. കൂടാതെ ആദായനികുതി റിട്ടേണ്‍ നല്‍കാനാകാതെ വരും.

1. പ്രവര്‍ത്തനരഹിതമായ പാന്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കഴിയില്ല.
2. തീര്‍പ്പാക്കാത്ത റിട്ടേണുകള്‍ പ്രോസസ് ചെയ്യില്ല.
3. പ്രവര്‍ത്തനരഹിതമായ പാന്‍കാര്‍ഡ് ഉടമകള്‍ക്ക് തീര്‍പ്പാക്കാത്ത റീഫണ്ടുകള്‍ നല്‍കാനാവില്ല.
4. പാന്‍ പ്രവര്‍ത്തനരഹിതമാകുന്നതിനാല്‍ ഉയര്‍ന്ന നിരക്കില്‍ നികുതി അടക്കേണ്ടി വരും.
മുകളില്‍ പറഞ്ഞവയ്ക്ക് പുറമേ നികുതിദായകന് ബാങ്കുകളിലും മറ്റ് സാമ്പത്തിക പോര്‍ട്ടലുകളിലും ബുദ്ധിമുട്ട് നേരിടേണ്ടി വന്നേക്കാം. കാരണം എല്ലാത്തരം സാമ്പത്തിക ഇടപാടുകള്‍ക്കുമുള്ള പ്രധാന കെവൈസി മാനദണ്ഡങ്ങളിലൊന്നാണ് പാന്‍.

ഫീസ് അടച്ച് പാന്‍ ആധാര്‍ ലിങ്ക് ചെയ്യുന്ന വിധം

ഇന്‍കം ടാക്സ് വെബ്സൈററിലെ വിവരങ്ങള്‍ പ്രകാരം രണ്ടു വിധത്തില്‍ ഫീസ് അടയ്ക്കാവുന്നതാണ്.

1. ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, സിറ്റി യൂണിയന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിബിഐ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ജമ്മു ആന്റ് കശ്മീര്‍ ബാങ്ക്, കരൂര്‍ വൈശ്യ, കൊട്ടക് മഹീന്ദ്ര ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, യുസിഒ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളില്‍ അക്കൗണ്ട് ഉള്ളവര്‍ക്ക് 1000 രൂപ അടച്ച് പാന്‍ ആധാര്‍ ലിങ്ക് ചെയ്യുന്ന വിധം നോക്കാം. ശ്രദ്ധിക്കുക മേല്‍പ്പറഞ്ഞ ബാങ്കുകളില്‍ അക്കൗണ്ട് ഉള്ളവര്‍ക്ക് മാത്രമാണ് ഈ രീതിയില്‍ പിഴ അടയ്ക്കാന്‍ കഴിയുക.

ഇ ഫയലിംഗ് വെബ്സൈറ്റ് ലോഗിന്‍ ചെയ്യുക
(https://eportal.incometax.gov.in/iec/foservices/#/e-pay-tax-prelogin/user-details)
പാന്‍ നമ്പറും, ആധാര്‍ നമ്പറും നല്‍കുക
പാന്‍ നമ്പര്‍ നല്‍കുക, രജിസ്റ്റേഡ് മൊബെല്‍ നമ്പര്‍ വഴി ലഭിക്കുന്ന ഒടിപി നോക്കി വെരിഫൈ ചെയ്യുക
പ്രൊസീഡ് ബട്ടണ്‍ ക്ലിക് ചെയ്യുക
Assessment year-`2023-24 സെലക്ട് ചെയ്ത് , Type of payment 1000 രൂപ എന്ന് എന്റര്‍ ചെയ്യുക, continue എന്ന് click ചെയ്യുക
ഇപ്രകാരം പാന്‍ ആധാര്‍ ലിങ്ക് ചെയ്യുമ്പോള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തായാകാന്‍ നാലോ അഞ്ചോ ദിവസമെടുക്കുമെന്നും വെബ്സെറ്റില്‍ പറയുന്നുണ്ട്.

2. ഇന്‍കം ടാക്സ് വെബ്സൈററില്‍ ലിസ്റ്റ് ചെയ്യാത്ത മറ്റ് ബാങ്കുകളുടെ ഉപഭോക്താക്കള്‍ക്കായി ഫീസ് അടച്ച് പാന്‍ ആധാര്‍ ലിങ്ക് ചെയ്യുന്ന വിധം
ഇ ഫയലിംഗ് വെബ്സൈറ്റ് ക്ലിക് ചെയ്യുക

(https://eportal.incometax.gov.in/iec/foservices/#/e-pay-tax-prelogin/user-details)
പാന്‍ നമ്പര്‍ നല്‍കുക, രജിസ്റ്റേഡ് മൊബെല്‍ നമ്പര്‍ വഴി ലഭിക്കുന്ന ഒടിപി നോക്കി വെരിഫൈ ചെയ്യുക
ചലാന്‍ നമ്പര്‍/ITNS 280ന് ക്ലിക്ക് ചെയ്യുക
(0021)ഇന്‍കം ടാക്സ് (otherr than companies) എന്ന ഓപ്ഷനില്‍ ക്ലിക് ചെയ്യുക
(500) other receipts എന്നത് സെലക്ട് ചെയ്യുക
Assessmeny year (AY) 2023-24 സെലക്ട് ചെയ്യുക, മറ്റ് അനുബന്ധ വിവരങ്ങളും നല്‍കി പ്രൊസീഡ് ബട്ടണ്‍ ക്ലിക് ചെയ്യുക.

അസാധുവായ പാന്‍ കാര്‍ഡ് ഉടമകള്‍ പുതിയ പാന്‍ കാര്‍ഡിന് അപേക്ഷ നല്‍കുകയും സാമ്പത്തിക ഇടപാടുകള്‍ നടത്തണമെങ്കില്‍ പുതിയ പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക്ചെയ്യേണ്ടതായും വരും. എന്നാല്‍ മുന്‍പ് പഴയ പാന്‍കാര്‍ഡ് മുഖേന നിരവധി ട്രാന്‍സാക്ഷന്‍സ് നടത്തിയ നികുതിദായകരെ സംബന്ധിച്ച് ഇത് വലിയ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാകും. മൊത്തം 61 കോടി പാന്‍ കാര്‍ഡുകളില്‍ 48 കോടി കാര്‍ഡുകള്‍ ഇതുവരെ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് സിബിഡിടി ചെയര്‍പേഴ്‌സണ്‍ നിതിന്‍ ഗുപ്ത അടുത്തിടെ വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.