ചെങ്കോട്ടയ്ക്ക് മുന്നിലെ കോണ്‍ഗ്രസ് പ്രതിഷേധം വിലക്കി ഡല്‍ഹി പൊലീസ്; നേതാക്കള്‍ കസ്റ്റഡിയില്‍, സംഘര്‍ഷം

ചെങ്കോട്ടയ്ക്ക് മുന്നിലെ കോണ്‍ഗ്രസ് പ്രതിഷേധം വിലക്കി ഡല്‍ഹി പൊലീസ്; നേതാക്കള്‍ കസ്റ്റഡിയില്‍, സംഘര്‍ഷം

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് ചെങ്കോട്ടയ്ക്ക് മുന്നിലേക്ക് നടത്തിയ കോണ്‍ഗ്രസ് മാര്‍ച്ചിന് അനുമതി നിഷേധിച്ച ഡല്‍ഹി പൊലീസ് പ്രതിഷേധത്തിന് എത്തിയ നേതാക്കളെയും പ്രവര്‍ത്തകരെയും കസറ്റഡിയിലെടുത്തു.

ഹരീഷ് റാവത്ത്, ടി.എന്‍ പ്രതാപന്‍, ഡീന്‍ കുര്യാക്കോസ് ഉള്‍പ്പെടെയുള്ള നേതാക്കളെയാണ് കസ്റ്റഡിയിലെടുത്തത്.  പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പ്രധാന നേതാക്കള്‍ അടക്കം റോഡില്‍ കുത്തിയിരുന്നു. വിലക്ക് മറികടന്ന് വിവിധ സ്ഥലങ്ങളിലായി കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ പ്രതിഷേധം തുടര്‍ന്നു.

കറുത്ത വസ്ത്രമണിഞ്ഞെത്തിയ നേതാക്കളും പ്രവര്‍ത്തകരും മൊബൈല്‍ ഫ്‌ളാഷ് തെളിച്ചാണ് പ്രതിഷേധിച്ചത്. പലയിടത്തും നേതാക്കളെയടക്കം പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കിയതോടെ പ്രതിഷേധം സംഘര്‍ഷത്തിലേക്കും നീങ്ങി.

ചെങ്കോട്ടയില്‍ നിന്ന് ചാന്ദിനി ചൗക്കിലേക്കാണ് പന്തം കൊളുത്തിയുള്ള പ്രതിഷേധം നിശ്ചയിച്ചിരുന്നത്. പന്തം കൊളുത്തി പ്രകടനം നടത്തിയാല്‍ അന്തരീക്ഷ മലിനീകരണം ഉണ്ടാകുമെന്ന കാരണം പറഞ്ഞാണ് പൊലീസ് മാര്‍ച്ചിന് അനുമതി നിഷേധിച്ചത്.

പിന്നീട് ഇന്നത്തെ പ്രതിഷേധം അവസാനിപ്പിച്ച കോണ്‍ഗ്രസ് ബുധനാഴ്ച അടിയന്തര പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് കൂടുതല്‍ ശക്തമായ സമര പരിപാടികള്‍ ആസൂത്രണം ചെയ്യും. രാഹുലിനെ അയോഗ്യനാക്കിയതില്‍ പ്രക്ഷോഭം കടുപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാന


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.