ന്യൂഡൽഹി: ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയ്‌ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനൊരുങ്ങി കോൺഗ്രസ്. ഇതിനായി പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ ഉറപ്പിക്കാൻ തിരക്കിട്ട നീക്കത്തിലാണ് കോൺഗ്രസ്. അടുത്ത തിങ്കളാഴ്‌ച അവിശ്വാസ പ്രമേയം അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
പ്രമേയം അവതരിപ്പിക്കാൻ ലോക്‌സഭയിൽ കുറഞ്ഞത് 50 എംപിമാരുടെ പിന്തുണ വേണം. ഈ സംഖ്യയിലെത്താൻ മറ്റ് പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ കൂടി നേടാനുള്ള ശ്രമത്തിലാണ്.
പ്രതിപക്ഷം സഭയിൽ നിശബ്‌ദരാക്കപ്പെടുന്നു എന്ന പരാതി മുതൽ അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ട് രാഹുൽ ഗാന്ധിയെ ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കിയത് വരെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്.
കോൺഗ്രസ് എംപിമാരുടെ യോഗത്തിൽ വിഷയം ചർച്ച ചെയ്തതായാണ് വിവരം. തിങ്കളാഴ്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാക്കളുടെ യോഗം ചേർന്നിരുന്നു. ഉദ്ധവ് താക്കറെ ഉൾപ്പെടെ 19 പ്രതിപക്ഷ നേതാക്കൾ യോഗത്തിൽ പങ്കെടുത്തതായി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.