തിരുവനന്തപുരം: 2022 ഡിസംബർ 31 വരെ സാമൂഹികസുരക്ഷ പെൻഷൻ ലഭിച്ച ഗുണഭോക്താക്കൾ ഏപ്രിൽ ഒന്നു മുതൽ ജൂൺ 30 വരെ അക്ഷയ കേന്ദ്രങ്ങൾ വഴി ബയോമെട്രിക് മസ്റ്ററിങ് നടത്തണമെന്ന് സർക്കാർ നിർദേശം. നിശ്ചിത സമയപരിധിക്കുള്ളിൽ മസ്റ്ററിങ് പൂർത്തിയാക്കിയവർക്ക് മാത്രമേ തുടർന്നും പെൻഷൻ ലഭിക്കൂ.
ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, കിടപ്പ് രോഗികള്‍, വൃദ്ധ ജനങ്ങള്‍ എന്നിങ്ങനെ അക്ഷയ കേന്ദ്രങ്ങളില്‍ എത്തിച്ചേരാന്‍ കഴിയാത്തവര്‍ വിവരം അക്ഷയ കേന്ദ്രങ്ങളില്‍ അറിയിക്കണം. അക്ഷയ കേന്ദ്രം പ്രതിനിധി പ്രസ്തുത ഗുഭോക്താക്കളുടെ വീട്ടിലെത്തി മസ്റ്ററിങ് നടത്തും.
ആധാര്‍ ഇല്ലാതെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിക്കപ്പെട്ട 85 വയസ് കഴിഞ്ഞവര്‍, 80 ശതമാനത്തിലധികം ശാരീരിക വൈകല്യമുള്ളവര്‍, സ്ഥിരമായി രോഗശയ്യയിലുള്ളവര്‍, ആധാര്‍ ഇല്ലാതെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ക്ഷേമനിധി ബോര്‍ഡ് ഗുഭോക്താക്കള്‍, ബയോമെട്രിക് മസ്റ്ററിംഗ് പരാജയപ്പെടുന്നവര്‍ എന്നിവര്‍ ബന്ധപ്പെട്ട പ്രാദേശിക സര്‍ക്കാരുകളില്‍ അല്ലെങ്കിൽ ക്ഷേമനിധി ബോര്‍ഡുകളില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് മസ്റ്ററിങ് പൂര്‍ത്തിയാക്കണം.
2024 മുതല്‍ എല്ലാ വര്‍ഷവും ജനുവരി ഒന്നു മുതല്‍ ഫെബ്രുവരി വരെ പെന്‍ഷന് അർഹരായ ഗുണഭോക്താക്കള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിങ് നടത്തേണ്ടതാണ്. നിശ്ചിത സമയപരിധിക്കുള്ളില്‍ മസ്റ്ററിങ് പൂര്‍ത്തീകരിക്കാത്തവര്‍ക്ക് തുടര്‍ന്ന് എല്ലാ മാസവും ഒന്നു മുതല്‍ 20 വരെ മസ്റ്ററിങ് നടത്താം. മസ്റ്ററിങ് ചെയ്യാത്ത കാലയളവിലെ പെന്‍ഷന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.
യഥാസമയം മസ്റ്ററിങ് ചെയ്യാത്തതിനാല്‍ കുടിശികയാകുന്ന പെന്‍ഷന്‍ തുക കുടിശികയ്ക്കായി പണം അനുവദിക്കുമ്പോള്‍ മാത്രമേ വിതരണം ചെയ്യുകയുള്ളൂ. അക്ഷയ കേന്ദ്രങ്ങളിലെത്തി മസ്റ്റര്‍ ചെയ്യുന്നതിന് 30 രൂപയും ഗുണഭോക്താക്കളുടെ വീടുകളില്‍ പോയി മസ്റ്റര്‍ ചെയ്യുന്നതിനായി 50 രൂപയും ഗുണഭോക്താവ് അക്ഷയ കേന്ദ്രത്തിന് ഫീസായി നല്‍കണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.