അമൃത്പാല്‍ സുവര്‍ണ ക്ഷേത്രത്തിലെത്തി കീഴടങ്ങിയേക്കുമെന്ന് സൂചന; ജാഗ്രതാ നിര്‍ദേശവുമായി പൊലീസ്

അമൃത്പാല്‍ സുവര്‍ണ ക്ഷേത്രത്തിലെത്തി കീഴടങ്ങിയേക്കുമെന്ന് സൂചന; ജാഗ്രതാ നിര്‍ദേശവുമായി പൊലീസ്

അമൃത്സര്‍: ഒളിവില്‍ കഴിയുന്ന വാരിസ് പഞ്ചാബ് ദേ തലവനും ഖലിസ്ഥാന്‍ വാദിയുമായ അമൃത്പാല്‍ സിങ് കീഴടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. അമൃത്പാല്‍ പഞ്ചാബിലെത്തിയെന്നും താമസിയാതെ പൊലീസില്‍ കീഴടങ്ങിയേക്കുമെന്നുമാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അമൃത്പാല്‍ സുവര്‍ണ ക്ഷേത്രത്തിലെത്തി കീഴടങ്ങിയേക്കുമെന്നാണ് വിവരം. കീഴടങ്ങിയേക്കുമെന്ന സൂചന ലഭിച്ചതോടെ അമൃത്സറിലും സുവര്‍ണ ക്ഷേത്രത്തിന്റെ പരിസരത്തും മറ്റും കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയത്.

ചൊവ്വാഴ്ച അമൃത്സറിലെത്താന്‍ ഇയാള്‍ ശ്രമം നടത്തുന്നതായി പൊലീസിനു സൂചന ലഭിച്ചിരുന്നു. എന്നാല്‍ രാത്രിയോടെ വീണ്ടും പൊലീസിനെ വെട്ടിച്ച് കടന്നു കളയുകയായിരുന്നു. കഴിഞ്ഞ പത്തു ദിവസങ്ങളായി അമൃത്പാലിനായുള്ള തിരച്ചില്‍ തുടരുകയാണ്.

ഇയാളുടെ സഹായികള്‍ പഞ്ചാബിലെ ഹോഷിയാര്‍പൂരിലുണ്ടെന്ന സൂചനയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതുവരെ അമൃത്പാലിന്റെ സഹായികളായ നൂറോളം പേര്‍ പൊലീസ് പിടിയിലായിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.