പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ ഏപ്രില്‍ നാലിന് കോടതി വിധി പ്രഖ്യാപിക്കും. 2018 ഫെബ്രുവരി 22 നാണ് മധു കൊല്ലപ്പെടുന്നത്. കേസില്‍ 16 പ്രതികളാണുള്ളത്. 2022 ഏപ്രില്‍ 28 നാണ് സാക്ഷി വിസ്താരം ആരംഭിച്ചത്.
മൂന്ന് സാക്ഷികളെയാണ് പ്രോസിക്യൂഷന്‍ വിസ്തരിച്ചത്. 24 പേര്‍ കൂറുമാറി. പ്രതിഭാഗം എട്ട് സാക്ഷികളെയും ഹാജരാക്കി. കേസില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് മധുവിന്റെ കുടുംബം.
അരിയും പലവ്യഞ്ജനങ്ങളും മോഷ്ടിച്ചെന്ന് പറഞ്ഞ് പ്രതികള്‍ കാട്ടില്‍ കയറി മധുവിനെ പിടിച്ചു കെട്ടി കൊണ്ടു വന്ന് മര്‍ദ്ദിക്കുകയായിരുന്നു. ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ ശരീരത്തിലുണ്ടായിരുന്നത് 45 ലേറെ മുറിവുകള്‍. തലയ്‌ക്കേറ്റ ക്ഷതവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v