റിപ്പോ നിരക്ക് ഉയര്‍ത്താന്‍ ആര്‍ബിഐ; വായ്പാ പലിശ കൂടും

റിപ്പോ നിരക്ക് ഉയര്‍ത്താന്‍ ആര്‍ബിഐ; വായ്പാ പലിശ കൂടും

ന്യൂഡല്‍ഹി: 2023-2024 വര്‍ഷത്തെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യ റിപ്പോ നിരക്ക് വര്‍ധന ഏപ്രില്‍ ആദ്യവാരം ഉണ്ടാകും. നിലവിലെ റിപ്പോ നിരക്ക് 6.5 ശതമാനമാണ്. ഇതില്‍ 25 ബേസിസ് പോയിന്റിന്റെ വര്‍ധനവാണ് ആര്‍ബിഐ വരുത്തുകയെന്നാണ് റിപ്പോര്‍ട്ട്. undefined
undefined
ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയിലെ പണപ്പെരുപ്പം സെന്‍ട്രല്‍ ബാങ്കിന്റെ ടോളറന്‍സ് പരിധിയായ 6.00 ശതമാനത്തിന് മുകളിലാണ്, ജനുവരിയില്‍ 6.52 ശതമാനത്തിലെത്തി. ഫെബ്രുവരിയില്‍ ഇത് 6.44 ശതമാനത്തിലെത്തി. ഇതാണ് ആര്‍ബിഐ വീണ്ടും റിപ്പോ നിരക്ക് ഉയര്‍ത്താനുള്ള പ്രധാന കാരണം.undefined
undefined
ഏപ്രില്‍ മൂന്ന് മുതല്‍ ആറ് വരെയാണ് ആര്‍ബിഐയുടെ ധന നയ യോഗം. റിസര്‍വ് ബാങ്ക് നിരക്ക് 25 ബേസിസ് പോയിന്റ് ഉയര്‍ത്തുന്നതോടെ റിപ്പോ ഏഴ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 6.75 ശതമാനത്തിലെത്തുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. undefined
undefined
2023-24 ല്‍ പണപ്പെരുപ്പം മിതമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അത് നാല് ശതമാനത്തേക്കാള്‍ ഉയരാന്‍ സാധ്യതയുണ്ട്. ഭൗമ രാഷ്ട്രീയ പിരിമുറുക്കം, ആഗോള സാമ്പത്തിക വിപണിയിലെ ചാഞ്ചാട്ടം, എണ്ണ ഇതര ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റം എന്നിവ പ്രതിസന്ധി സൃഷ്ടിച്ചേക്കാം. undefined
undefined
രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് ആവശ്യമായ നയങ്ങള്‍ രൂപീകരിക്കുകയാണ് ആര്‍ബിഐയുടെ മോണിറ്ററി പോളിസി അതിനാല്‍ സെന്‍ട്രല്‍ ബാങ്കിന്റെയും നിര്‍ണായ യോഗങ്ങളിലൊന്നാണ് മോണിറ്ററി പോളിസി യോഗങ്ങള്‍. undefined
undefined
ഈ സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 6.9 ശതമാനം വളര്‍ച്ച നേടുമെന്നും പ്രവചനങ്ങളുണ്ട്. എല്ലാ വാണിജ്യ ബാങ്കുകള്‍ക്കും ആര്‍ബിഐ പണം നല്‍കുന്ന പലിശ നിരക്കാണ് റിപ്പോ നിരക്ക്. 2020ന്റെ തുടക്കത്തില്‍ കോവിഡ് ലോകത്തെ ബാധിച്ച സമയത്ത് റിപ്പോ നിരക്ക് നാല് ശതമാനമായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.