പാസ്‌പോര്‍ട്ട് സൂചികയില്‍ കൂപ്പുകുത്തി ഇന്ത്യ: ആറ് സ്ഥാനം ഇടിഞ്ഞു; ഒന്നാമത് യുഎഇ

പാസ്‌പോര്‍ട്ട് സൂചികയില്‍ കൂപ്പുകുത്തി ഇന്ത്യ: ആറ് സ്ഥാനം ഇടിഞ്ഞു; ഒന്നാമത് യുഎഇ

 ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ട് സൂചികയുടെ ഏറ്റവും പുതിയ പട്ടികയില്‍ ഇന്ത്യയ്ക്ക് തിരിച്ചടി. മൊബിലിറ്റി സ്‌കോര്‍ കുത്തനെ ഇടിഞ്ഞതോടെ ഇന്ത്യയുടെ സ്ഥാനം 144 ലേക്ക് കൂപ്പുകുത്തി. 2022 ല്‍ 138-ാം സ്ഥാനത്തായിരുന്ന ഇന്ത്യയുടെ റാങ്കിങ്ങില്‍ ആറ് സ്ഥാനമാണ് ഇടിഞ്ഞത്. പട്ടികയില്‍ 132 ലേക്ക് ഇറങ്ങിയ ഇന്ത്യയുടെ നിലവിലെ മൊബിലിറ്റി സ്‌കോര്‍ 70 ആണ്. 

'ടൈംഷിഫ്റ്റ്' എന്ന പുതിയ ഫീച്ചര്‍ പാസ്‌പോര്‍ട്ട് സൂചികയില്‍ ചേര്‍ത്തതിന് ശേഷം പുറത്തിറക്കിയ റാങ്കിങ് പട്ടികയിലാണ് ഇന്ത്യ തിരിച്ചടി നേരിട്ടത്. യൂറോപ്യന്‍ യൂണിയന്റെ നയമാണ് ഇന്ത്യയുടെ റാങ്കിങ്ങിലെ വന്‍ ഇടിവിന് കാരണമെന്ന് പറയപ്പെടുന്നു. ഈ നയം കാരണം സെര്‍ബിയ പോലുള്ള രാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇപ്പോള്‍ വിസ നിര്‍ബന്ധമാണ്. 

അമേരിക്കയെയും ജര്‍മ്മനിയെയും അപേക്ഷിച്ച് ചൈനയുടെ പ്രകടനവും സൂചികയില്‍ താഴേക്ക് പോയി. യൂറോപ്യന്‍ യൂണിയനുമായും എതിരാളികളായ ഇന്ത്യ, ജപ്പാന്‍ എന്നിവരുമായും ചൈന സൗജന്യ വിസ കരാറില്‍ ഏര്‍പ്പെട്ടിട്ടില്ല. ഇതാണ് പ്രകടനം മോശമാകാന്‍ കാരണം. 118-ാം സ്ഥാനത്താണ് ചൈന. 

പട്ടികയില്‍ ഒന്നാമത് യുഎഇ ആണ്. 181 ആണ് യുഎഇയുടെ മൊബിലിറ്റി സ്‌കോര്‍. ജര്‍മ്മനിയെ പിന്തള്ളി സ്വീഡന്‍ രണ്ടാം സ്ഥാനത്തെത്തി. ഇരുവര്‍ക്കും 174 ആണ് മൊബിലിറ്റി സ്‌കോര്‍. മൊബിലിറ്റി സ്‌കോര്‍ വര്‍ധിച്ച രാജ്യങ്ങളില്‍ 40 ശതമാനവും ആഫ്രിക്കന്‍ രാജ്യങ്ങളാണ്. 38 മാത്രം മൊബിലിറ്റി സ്‌കോറുള്ള അഫ്ഗാനിസ്ഥാനാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.