അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ പോസ്റ്ററുകള്‍ പതിച്ച എട്ട് ആം ആദ്മി പ്രവര്‍ത്തകരെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. 'മോഡി ഹഠാവോ, ദേശ് ബച്ചാവോ' എന്നെഴുതിയ പോസ്റ്ററുകളാണ് അഹമ്മദാബാദ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പതിച്ചത്.
പ്രധാനമന്ത്രിക്കെതിരെ ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി പോസ്റ്റര്‍ പ്രതിഷേധം ആരംഭിച്ചതിന് പിന്നാലെയാണ് അറസ്റ്റ്.
അറസ്റ്റ് ചെയ്യപ്പെട്ടവര്‍ പാര്‍ട്ടി പ്രവര്‍ത്തകരാണെന്ന് ഗുജറാത്ത് എ.എ.പി നേതാവ് ഇസുദാന്‍ ഗഡ്‌വി സ്ഥിരീകരിച്ചു. എഎപിയുടെ പ്രവര്‍ത്തനങ്ങളെ ബി.ജെ.പി. ഭയക്കുന്നതിന്റെ സൂചനയാണ് അറസ്റ്റ്. ഇത്തരം നടപടികള്‍ സ്വേച്ഛാധിപത്യത്തെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അഹമ്മദാബാദ് പൊലീസ് അറിയിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന പോസ്റ്ററുകള്‍ അനധികൃതമായി പതിച്ചതിനാണ് കേസെടുത്തതെന്നാണ് പൊലീസ് പറയുന്നത്.
എ.എ.പിയുടെ നേതൃത്വത്തില്‍ മോഡി ഹഠാവോ, ദേശ് ബച്ചാവോ പ്രചാരണം രാജ്യത്തുടനീളം പതിനൊന്ന് ഭാഷകളില്‍ ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സമാനമായ രീതിയില്‍ പ്രധാനമന്ത്രക്കെതിരായ പോസ്റ്ററുകള്‍ ഡല്‍ഹിയിലും പ്രത്യക്ഷപ്പെട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.