മദ്യനയ കേസില്‍ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ കോടതി തള്ളി

 മദ്യനയ കേസില്‍ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ കോടതി തള്ളി

ന്യൂഡല്‍ഹി: മദ്യനയ കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് കോടതി ജാമ്യം നിക്ഷേധിച്ചു. ഡല്‍ഹി റോസ് അവന്യൂ കോടതി ജഡ്ജി എം കെ നാഗ്പാലിന്റെയാണ് ഉത്തരവ്.

ജാമ്യം നല്‍കരുതെന്ന സിബിഐയുടെ വാദം കണക്കിലെടുത്താണ് ഉത്തരവ്. മുതിര്‍ന്ന അഭിഭാഷകരായ ദയന്‍ കൃഷ്ണന്‍, മോഹിത് മാത്തൂര്‍ എന്നിവരാണ് കോടതിയില്‍ സിസോദിയക്ക് വേണ്ടി

2021-22 കാലഘട്ടത്തിലെ മദ്യ നയ അഴിമതി കേസിലാണ് സിസോദിയ അന്വേഷണം നേരിടുന്നത്. നിലവില്‍ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും രജിസ്റ്റര്‍ ചെയ്ത കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് മനീഷ് സിസോദിയ

ഫെബ്രുവരി 26 നാണ് മദ്യനയ അഴിമതി കേസില്‍ മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാം പ്രതിയാണ് സിസോദിയ. പിന്നീട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

സിസോദിയയ്ക്ക് ജാമ്യം നല്‍കുന്നത് അന്വേഷണത്തെ അട്ടിമറിക്കാന്‍ ഇടയാക്കുമെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും സി.ബി.ഐക്ക് വേണ്ടി ഹാജരായ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഡി.പി സിങ് കോടതിയെ അറിയിച്ചു.

എന്നാല്‍ ചോദ്യം ചെയ്യലിന്റെ ആവശ്യകത നിലനില്‍ക്കുന്നില്ലെന്നും ആ ഘട്ടം കഴിഞ്ഞെന്നും സിസോദിയക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ദയന്‍ കൃഷ്ണന്‍ കോടതിയെ ബോധിപ്പിച്ചു. സാക്ഷികളെ ഭീഷണിപ്പെടുത്താന്‍ സിസോദിയക്ക് സാധിക്കുമെന്നതിന് തെളിവില്ലെന്നും അദ്ദേഹം വാദിച്ചെങ്കിലും കോടതി ജാമ്യം നിക്ഷേധിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.