ഇടുക്കി: ദേവികുളത്ത് ഉടന്‍ ഉപതിരഞ്ഞെടുപ്പ് നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ഹൈക്കോടതി അയോഗ്യനാക്കിയ എ. രാജയ്ക്ക് സുപ്രിം കോടതിയില്‍ നിന്ന് അനുകൂല നിലപാട് ഉണ്ടാകാത്ത സാഹചര്യത്തില്‍ ഉപതിരഞ്ഞെടുപ്പ് വേഗത്തില്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് കെ. സുധാകരന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.
നിലവിലെ എംഎല്‍എ രാജയ്ക്ക് യോഗ്യതിയില്ലെന്ന് കണ്ട് ദേവികുളം തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഉപതിരഞ്ഞെടുപ്പ് അനിവാര്യമായത്. പട്ടിക ജാതി സംവരണത്തിന് രാജയ്ക്ക് അര്‍ഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തരവ്.
എതിര്‍ സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ ഡി. കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. പട്ടിക ജാതി സംവരണ മണ്ഡലത്തില്‍ നിന്നും വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ പിന്‍ബലത്തിലാണ് രാജ മത്സരിച്ച് വിജയിച്ചതെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.
ക്രൈസ്തവ സഭാംഗമായ ആന്റണിയുടെയും എസ്തറിന്റെയും മകനാണ് രാജയെന്ന് ഹര്‍ജിയില്‍ പറഞ്ഞിരുന്നു. മാത്രമല്ല ജ്ഞാന സ്‌നാനം ചെയ്ത ക്രൈസ്തവ സഭാംഗം കൂടിയാണ് എ. രാജയെന്നും അതിനാല്‍ തന്നെ അങ്ങനെയുള്ള ഒരാള്‍ പട്ടിക ജാതി മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്നത് തെറ്റായ സന്ദേശം നല്‍കുന്ന കാര്യമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v