ബഹ്‌റൈനിലെ വിശുദ്ധവാര ആഘോഷങ്ങൾക്ക് തുടക്കമായി

ബഹ്‌റൈനിലെ വിശുദ്ധവാര ആഘോഷങ്ങൾക്ക് തുടക്കമായി

മനാമ:മനാമയിലെ തിരുഹൃദയ ദേവാലയത്തിലും അവാലിയിലെ പരിശുദ്ധ അറേബ്യനാഥയുടെ കത്തീഡ്രലിലും വിശുദ്ധവാരാഘോഷങ്ങൾക്ക് ഓശാനതിരുകർമങ്ങളോടെ തുടക്കം കുറിച്ചു. മാർച്ച് 30 വ്യാഴം,മാർച്ച് 31 വെള്ളി ദിവസങ്ങളിൽ ഓശാനതിരുകർമങ്ങൾ നടത്തപ്പെട്ടു . മലയാളത്തിലുള്ള തിരുകർമ്മങ്ങൾക്ക് ഫാ.സജി തോമസ്, ഫാ. ഫ്രാൻസിസ് പടവുപുരക്കൽ എന്നിവർ നേതൃത്വം നൽകി. ഇംഗ്ലീഷിലുള്ള തിരുകർമ്മങ്ങൾ ബിഷപ്പ് ആൽഡോ ബെറാർഡിയുടെ കാർമികത്വത്തിൽ നടത്തപ്പെട്ടു. ശനി,ഞായർ ദിവസങ്ങളിലും ഓശാനതിരുകർമങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

ഫാ.പീറ്റർ വെള്ളറ വി.സി യുടെ നോമ്പുകാലധ്യാനത്തോടെയാണ് വിശുദ്ധവാരത്തിലേയ്ക്ക് വിശ്വാസികൾ പ്രവേശിച്ചത് .സിറോ മലബാർ,സിറോ മലങ്കര, ലത്തീൻ റീത്തുകളിലുള്ള തിരുകർമ്മങ്ങൾ നടത്തപ്പെട്ടു.

അവാലി പരിശുദ്ധ അറേബ്യനാഥയുടെ കത്തീഡ്രൽ സ്ഥാപിതമായതിനു ശേഷമുള്ള ആദ്യ ക്രിസം മാസ്സ് ഏപ്രിൽ നാലാം തീയതി ബിഷപ്പ് ആൽഡോ ബെറാർഡിയുടെ കാർമികത്വത്തിൽ നടത്തപ്പെടുന്നു.വടക്കൻ അറേബ്യ വികാരിയത്തിലെ എല്ലാ ഇടവകകളിലേയ്ക്കുമുള്ള വിശുദ്ധ തൈലങ്ങൾ വെഞ്ചരിക്കുന്ന കുർബാനയാണ് ക്രിസം മാസ്സ് .വടക്കൻ അറേബ്യലെ എല്ലാ ഇടവകവികാരിമാരും ഇതിൽ പങ്കാളികളാകുന്നുണ്ട് .


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.