യു.എ.ഇ.യിൽ സന്ദർശന വീസ നൽകുന്നതിൽ നിയന്ത്രണം; പുതിയ നിയമങ്ങൾ ഇങ്ങനെ

യു.എ.ഇ.യിൽ സന്ദർശന വീസ നൽകുന്നതിൽ നിയന്ത്രണം; പുതിയ നിയമങ്ങൾ ഇങ്ങനെ

അബുദാബി:യുഎഇയിൽ സന്ദർശന വിസ നൽകുന്നതിൽ നിയന്ത്രണമേർപ്പെടുത്തുന്നു. യു.എ.ഇ.പൗരന്മാരുടെ സുഹൃത്തുക്കളോ ബന്ധുവോ ആയിരിക്കണം സന്ദർശനത്തിന് എത്തുന്ന വിദേശി എന്നതാണ് പ്രധാന നിബന്ധന. അല്ലെങ്കിൽ യു.എ.ഇ.യിൽ കുടുംബാംഗങ്ങളോ അടുത്ത ബന്ധുക്കളോ ഉള്ള വിദേശികളായിരിക്കണം. പ്രവാസികൾക്ക് പ്രഫഷണൽ തലത്തിൽ ജോലി ഉണ്ടാകണമെന്നത് മറ്റൊരു നിബന്ധനയാണ്. വിദേശികളുടെ പ്രവേശനവും താമസവും നിയന്ത്രിക്കുന്നതിനുള്ള തീരുമാനമനുസരിച്ചാണ് പുതിയ നിയമം നിലവിൽ വരുന്നത്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ്, കസ്റ്റംസ് ആന്റ് പോർട്ട് സെക്യൂരിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

പ്രഫഷണൽ തലങ്ങളിൽ 459 ജോലികളുടെ പട്ടിക ഉണ്ടെന്ന് അധികൃതർ പറഞ്ഞു. അതിൽ 131 എണ്ണം ഫസ്റ്റ് ലെവലിലും 328 എണ്ണം സെക്കന്റ്‌ ലെവലിലുമാണ്. യു.എ.ഇ.യിൽ താമസിക്കുന്ന വ്യക്തികൾക്ക് സ്മാർട്ട് ആപ്ലിക്കേഷൻ (UAEICP) വഴി വിദേശത്തുള്ളവർക്കു സന്ദർശക വീസ ലഭ്യമാക്കാൻ അപേക്ഷ നൽകാം. അപേക്ഷിക്കുന്നതിന് ഡിജിറ്റൽ ഐഡന്റിറ്റി വഴി ലോഗിൻ ചെയ്യുകയാണ് വേണ്ടത്. ഒരു ബന്ധുവിന്റെയോ സുഹൃത്തിന്റെയോ സന്ദർശക വിസയുടെ കാലാവധി (30, 60 അല്ലെങ്കിൽ 90 ദിവസം) അനുസരിച്ച് ഒരു പുതിയ സേവനം ആരംഭിക്കുവാനും ഒന്നിലേറെ യാത്രകൾക്കുമായി പുതിയ വിസയിൽ ക്ലിക്ക് ചെയ്തു തിരഞ്ഞെടുക്കുന്നു. വിസ എടുത്തശേഷം എൻട്രി പെർമിറ്റ് നൽകിയ തിയ്യതി മുതൽ 60 ദിവസത്തിനുള്ളിൽ സന്ദർശകർ യു.എ.ഇ.യിൽ എത്തിയിരിക്കണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.