ഡൽഹിയിൽ മാർ ജോസഫ് പൗവ്വത്തിൽ അനുസ്മരണം സംഘടിപ്പിച്ചു

ഡൽഹിയിൽ മാർ ജോസഫ് പൗവ്വത്തിൽ  അനുസ്മരണം  സംഘടിപ്പിച്ചു

ന്യൂ ഡൽഹി: സീറോ മലബാർ സഭയുടെ ആചാര്യൻ മാർ ജോസഫ് പൗവ്വത്തിൽ പിതാവിൻ്റെ പതിനഞ്ചാം ചരമദിനത്തോടനുബന്ധിച്ച് ഡൽഹി സീറോ മലബാർ അൽമായ സംഘടനയുടെ ആഭിമുഖ്യത്തിൽ മാർ ജോസഫ് പൗവ്വത്തിൽ അനുസ്മരണം സംഘടിപ്പിച്ചു.
ഏപ്രിൽ ഒന്ന് ശനിയാഴ്ച മൂന്ന് മണിക്ക് ഡൽഹി ഗോൾഡാഖാന സേക്രഡ് ഹാർട്ട് ദേവാലയത്തിൽ ഷംഷാബാദ് രൂപതാ സഹായമെത്രാൻ മാർ തോമസ് പാടിയത്തിൻ്റെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. തുടർന്ന് സേക്രട് ഹാർട്ട് കത്തീഡ്രൽ ആഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ ഡൽഹി സീറോ മലബാർ അൽമായ സംഘടനാ പ്രസിഡൻ്റ് ജോയി തോമസ് അധ്യക്ഷത വഹിച്ചു. ഡൽഹി - ഫരീദാബാദ് സീറോ മലബാർ രൂപതാ മെത്രാൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡൽഹി രൂപതാ മെത്രാപ്പോലീത്താ മാർ അനിൽ ജോസഫ് കൂട്ടോ മുഖ്യ പ്രഭാഷണം നടത്തി.

ഗുഡ്ഗാവ് സീറോ മലങ്കര രൂപതാ മെത്രാൻ മാർ തോമസ് മാർ അത്താനിയോസ്, ഡൽഹിയിലെ കേരളാ സർക്കാരിൻ്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ്, മാർ തോമസ് പാടിയത്ത്‌, ഡൽഹി ചാവറ കൾച്ചറൽ സെൻ്റർ ഡയറക്ടർ ഫാ.റോബിൻ കണ്ണൻചിറ സി എം ഐ, ദീപിക അസ്സോസിയേറ്റ് എഡിറ്ററും ഡൽഹി ബ്യൂറോ ചീഫുമായ ജോർജ് കള്ളിവയലിൽ എന്നിവർ പ്രസംഗിച്ചു.
ബിജു തൈപ്പറമ്പിൽ സ്വാഗതവും തോമസ് ദേവസ്യ നന്ദിയും പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.