ന്യൂയോര്‍ക്ക്: വെരിഫൈഡ് ഓര്‍ഗനൈസേഷന്‍ സെറ്റിങ്സുമായി ട്വിറ്റര്‍. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഈ സംവിധാനം നിലവില്‍ വരുന്നതോടെ വിവിധ സ്ഥാപനങ്ങള്‍ക്ക് സ്വമേധയാ അവരുമായി ബന്ധപ്പെട്ട വേരിഫെക്കേഷന്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും.
വിവിധ വിഭാഗങ്ങളിലെ വാണിജ്യ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ലാഭേതര സംഘടനകള്‍ക്കും ട്വിറ്റര്‍ വെരിഫൈഡ് ഓര്‍ഗനൈസേഷന്‍ സംവിധാനം ഉപയോഗിക്കുവാന്‍ സാധിക്കും. ഇതിനായി ആദ്യം സ്ഥാപനം വെരിഫൈഡ് ഓര്‍ഗനൈസേഷന്‍ അക്കൗണ്ട് തുടങ്ങി സബ്സ്‌ക്രിപ്ഷന്‍ എടുക്കണം. വാണിജ്യ-ലാഭേതര സ്ഥാപനങ്ങളുടെ അക്കൗണ്ടില്‍ ഗോള്‍ഡന്‍ നിറത്തിലുള്ള വെരിഫിക്കേഷന്‍ ചെക്ക്മാര്‍ക്കും ചതുരത്തിലുള്ള അവതാറുമാണ് ലഭിക്കുക.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ചാര നിറത്തിലുള്ള ചെക്ക് മാര്‍ക്കും വൃത്താകൃതിയിലുള്ള അവതാറുമാണ് ലഭിക്കുക കൂടാതെ സബ്സ്‌ക്രിപ്ഷന്‍ എടുക്കുന്നവര്‍ക്ക് മറ്റ് വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ അക്കൗണ്ടുകള്‍ക്കും അംഗീകാരം നല്‍കാവുന്നതാണ്. അക്കൗണ്ടുകളുടെ പ്രത്യകതയ്ക്ക്നുസരിച്ച് നില, സ്വര്‍ണം, ചാര നിറത്തിലുള്ള ചെക്ക് മാര്‍ക്കുകളായിരിക്കും ലഭിക്കുക.
അഫിലിയേറ്റ് ചെയ്തിരിക്കുന്ന സ്ഥാപനങ്ങളുടെ പ്രൊഫൈല്‍ ചിത്രങ്ങള്‍ അഫിലിയേറ്റ് ബാഡ്ജായി കാണാന്‍ സാധിക്കും. ഇതില്‍ ക്ലിക്ക് ചെയ്യുന്നതിലൂടെ സ്ഥാപനത്തിന്റെ അക്കൗണ്ട് വിസിറ്റ് ചെയ്യാനാകും.
82,300 രൂപയാണ് ട്വിറ്റര്‍ വെരിഫൈഡ് ഓര്‍ഗനൈസേഷന്‍ സബ്സ്‌ക്രിപ്ഷന്‍ എടുക്കുന്നതിന് പ്രതിമാസം വരിസംഖ്യയായി അടയ്ക്കേണ്ടത്. 4120 രൂപയാണ് പ്രതിമാസ നിരക്കായി അധികം നല്‍കേണ്ടത്. നിലവില്‍ സൗജന്യ വെരിഫിക്കേഷന്‍ ലഭ്യമായ എല്ലാ അക്കൗണ്ടുകളുടെയും ചെക്ക്മാര്‍ക്ക് നീക്കം ചെയ്ത് തുടങ്ങി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.