മാ‍ർബർഗ് വൈറസ് ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് നിർദ്ദേശം നല്‍കി യുഎഇ

മാ‍ർബർഗ് വൈറസ് ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് നിർദ്ദേശം നല്‍കി യുഎഇ

ദുബായ്: മാ‍ർബർഗ് വൈറസ് റിപ്പോർട്ട് ചെയ്തതിനാല്‍ ഇക്വറ്റോറിയല്‍ ഗിനിയ, ടാന്‍സാനിയ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് നിർദ്ദേശം നല്‍കി യുഎഇ. വൈറസ് ബാധിച്ച് ഈ രാജ്യങ്ങളില്‍ മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കണക്കനുസരിച്ച് മാർബർഗ് വൈറസ് രോഗം ബാധിച്ചാല്‍ 88 ശതമാനമാണ് മരണസാധ്യത.പൗരന്മാരുടെ സുരക്ഷയെ കരുതിയാണ് നടപടി സ്വീകരിച്ചതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

മാരകമായ മാര്‍ബര്‍ഗ് വൈറസ് ബാധ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ യുഎഇ പൗരന്‍മാര്‍ യാത്ര മാറ്റിവെയ്ക്കണമെന്നാണ് വിദേശകാര്യമന്ത്രാലയം നിര്‍ദേശിക്കുന്നത്. ഈ രാജ്യങ്ങളില്‍ താമസിക്കുന്ന യുഎഇ പൗരന്‍മാരോടും അതീവ ജാഗ്രത പാലിക്കാന്‍ മന്ത്രാലയം ആവശ്യപ്പെടുന്നുണ്ട്. രാജ്യങ്ങള്‍ ഇത് സംബന്ധിച്ച് പുറപ്പെടുവിച്ച ആരോഗ്യ മാർഗനിർദ്ദേശങ്ങള്‍ പാലിക്കണമെന്നും യുഎഇ ആവശ്യപ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.