പത്തനംതിട്ടയിലും കൊല്ലത്തും കനത്ത മഴയും കാറ്റും; മരം വീണ് രണ്ട് മരണം

പത്തനംതിട്ടയിലും കൊല്ലത്തും കനത്ത മഴയും കാറ്റും; മരം വീണ് രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ അടൂരിലും കൊല്ലത്ത് കൊട്ടാരക്കരയിലും ശക്തമായ കാറ്റിലും മഴയിലും വന്‍ നാശനഷ്ടം. കാറ്റില്‍ മരം വീണ് രണ്ട്‌പേര്‍ മരിച്ചു. കൊട്ടാരക്കരയില്‍ ഇഞ്ചക്കാട് സ്വദേശിനി ലളിതകുമാരി (62), അടൂര്‍ നെല്ലിമുകള്‍ സ്വദേശി മനുമോഹന്‍ (32) എന്നിവരാണ് മരിച്ചത്.

മഴ കഴിഞ്ഞ് വീടിന് പുറത്തേക്ക് ഇറങ്ങിയപ്പോള്‍ രണ്ട് റബര്‍ മരങ്ങള്‍ കടപുഴകി ലളിതകുമാരിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടന്‍തന്നെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്‌കൂട്ടര്‍ യാത്രക്കിടെ മരം ദേഹത്തേക്ക് ഒടിഞ്ഞ് വീണായിരുന്നു മനു മോഹന്റെ മരണം. ചൂരക്കോട് കളത്തട്ട് ജംഗ്ഷനിലായിരുന്നു അപകടം. സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചു.

കനത്ത മഴയില്‍ പലയിടത്തും മരങ്ങള്‍ കടപുഴകി വീണു. ഏനാത്ത് വീടിന്റെ മേല്‍ക്കൂര പറന്നുപോയി. പൊലിക്കോട് പെട്രോള്‍ പമ്പിന്റെയും ആറ് വീടുകളുടെയും മേല്‍ക്കൂര തകര്‍ന്നിട്ടുണ്ട്. ആയൂരില്‍ കശുവണ്ടി ഫാക്ടറിയുടെ മേല്‍ക്കൂര പറന്ന് മറ്റൊരു വീടിനുമുകളിലേക്ക് വീണു. വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്ന ഭാഗത്ത് മരങ്ങള്‍ കടപുഴകി വീണ് ട്രെയിന്‍ ഗതാഗതവും തടസപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.