തിരുവനന്തപുരം: കെപിസിസി യോഗത്തിലെ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ വീണ്ടും ഹൈക്കമാന്‍ഡിനെ സമീപിക്കാന്‍ എംപിമാര്‍. സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന ശശി തരൂര്‍, കെ.മുരളീധരന്‍, എം.കെ. രാഘവന്‍ ഉള്‍പ്പെടെയുള്ളവരാണ് വീണ്ടും ഹൈക്കമാന്‍ഡിനെ സമീപിക്കാനൊരുങ്ങുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ തങ്ങളെ തോല്‍പ്പിക്കാന്‍ നേതൃത്വം തന്നെ തയാറെടുപ്പുകള്‍ നടത്തുകയാണെന്നാണ് എംപിമാരുടെ ആരോപണം. മുതിര്‍ന്ന നേതാക്കളെയും എംപിമാരെയും രണ്ടാംനിര നേതാക്കള്‍ അപമാനിക്കുന്നത് നേതൃത്വത്തിന്റെ ഒത്താശയോടെ ആണെന്ന് ശശി തരൂര്‍, കെ.മുരളീധരന്‍, എം.കെ. രാഘവന്‍ ഉള്‍പ്പെടെയുള്ളവര്‍ വിശ്വസിക്കുന്നു.
കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ എടുത്ത തീരുമാനങ്ങള്‍ പാലിക്കുന്നില്ലെന്നും എംപിമാര്‍ പറയുന്നു. വിഷയത്തില്‍ ഹൈക്കമാന്‍ഡിന്റെ അടിയന്തര ഇടപെടല്‍ തേടാനാണ് എംപിമാരുടെ നീക്കം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.