അബുദാബി: അബുദാബിയില്‍ ടോള്‍ സംവിധാനം ജനുവരി മുതല്‍ സജ്ജമാകും. ജനുവരി രണ്ടു മുതല്‍ ടോള്‍ ഈടാക്കിത്തുടങ്ങാനാണ് തീരുമാനം. അബുദാബി ഷെയ്ഖ് ഖലീഫ പാലം, ഷെയ്ഖ് സയിദ് പാലം, അൽ മഖ്ത പാലം, മുസഫ പാലം എന്നിവിടങ്ങളിലാണ് നിലവില്‍ ടോൾ ഗേറ്റുകളുള്ളത്. ടോള്‍ സംബന്ധിച്ച വിവരങ്ങൾ ;
1. ഗതാഗത തിരക്ക് കൂടുന്ന രാവിലെ എഴുമുതല്‍ ഒന്‍പത് മണി വരെയും വൈകീട്ട് അഞ്ച് മുതല്‍ ഏഴുമണി വരെയും മാത്രമാകും തുടക്കത്തില്‍ ടോള്‍ ഈടാക്കുക.
2. പരമാവധി 16 ദിർഹമാണ് ഒരു വാഹനത്തില്‍ നിന്ന് ഒരു ദിവസം ഈടാക്കുന്ന നിരക്ക്.
3.ഒരു തവണ ടോള്‍ ഗേറ്റ് കടക്കുന്നതിന് പരമാവധി നാല് ദിർഹമാണ് നിരക്ക്.
4. വെള്ളിയാഴ്ചയും പൊതു അവധി ദിനങ്ങളിലും ടോള്‍ ഈടാക്കില്ല.
5. 200 ദിർഹം നല്‍കി സ്വകാര്യവാഹനങ്ങള്‍ക്ക് ഒരു മാസം എത്ര തവണ വേണമെങ്കിലും ടോള്‍ ഗേറ്റിലൂടെ സഞ്ചരിക്കാനുളള സൗകര്യമുണ്ട്.
6. സ്വദേശികളായ മുതിർന്ന പൗരന്മാർ, നിശ്ചയദാർഢ്യക്കാർ, താഴ്ന്ന വരുമാനമുളളവർ, തുടങ്ങിയവർക്ക് ടോള്‍ അടക്കേണ്ടതില്ല. ഇതിനായി, അപേക്ഷ നല്‍കണം. ഡാർബ് വെബ്‌സൈറ്റ് വഴിയോ https://darb.itc.gov.ae ആപ്പ് വഴിയോ ആണ് ആനുകൂല്യത്തിനായി അപേക്ഷ നല്‍കേണ്ടത്.
7. മുഴുവന്‍ വാഹന ഉപയോക്താക്കളും വെബ്സൈറ്റില്‍ രജിസ്ട്രർ ചെയ്യണം. 100 ദിർഹമാണ് രജിസ്ട്രേഷന്‍ നിരക്ക്. ഇതിൽ 50 ദിർഹം ഫീസും 50 ദിർഹം ടോൾ നിരക്കിലേക്കും ഉപയോഗിക്കാം.
8 ഒന്നിലധികം വാഹനങ്ങള്‍ ഉളളവർ ആദ്യ വാഹനം രജിസ്ടർ ചെയ്യുമ്പോള്‍ 200 ദിർഹവും രണ്ടാം വാഹനം രജിസ്ട്രർ ചെയ്യുമ്പോള്‍ 150 ദിർഹവും മൂന്നാം വാഹനം രജിസ്ട്രർ ചെയ്യുമ്പോള്‍ 100 ദിർഹവും നല്‍കണം.
9. അബുദാബിക്ക് പുറത്ത് രജിസ്ട്രർ ചെയ്ത വാഹനങ്ങള്‍ ടോള്‍ ഗേറ്റ് മറികടന്ന് സഞ്ചരിച്ചാല്‍ അടുത്ത അഞ്ച് ദിവസത്തിനുളളില്‍ ടോള്‍ അടച്ചാല്‍ മതിയാകും. ഇല്ലെങ്കില്‍ പിഴ ഈടാക്കും.
കൂടുതല്‍ വിവരങ്ങള്‍ 800 88888 എന്ന നമ്പറില്‍ ലഭ്യമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.