മെൽബൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടായ ചാറ്റ് ജിപിടിക്കെതിരെ മാനനഷ്ട കേസ് നല്‍കാനൊരുങ്ങി ഓസ്‌ട്രേലിയന്‍ മേയര്‍.
തന്നെക്കുറിച്ച് തെറ്റായ വിവരങ്ങൾ പങ്കുവെച്ച ചാറ്റ് ജി.പി.ടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മേയർ ബ്രയാൻ ഹുഡ് മുന്നറിയിപ്പ് നൽകി. മെൽബണിനു സമീപമുള്ള ഹെപ്‌ബേണ്‍ ഷയറിന്റെ മേയറാണ് ബ്രയാന്‍ ഹുഡ്.
മേയര്‍ നിയമനടപടിയിലേക്ക് കടക്കുകയാണെങ്കില്‍ ചാറ്റ് ജിപിടിക്കെതിരായ ആദ്യത്തെ മാനനഷ്‌കേസായിരിക്കും ഇത്.
താന്‍ കൈക്കൂലി വാങ്ങിയെന്ന ചാറ്റ് ജിപിടിയുടെ തെറ്റായ വാദം തിരുത്തിയില്ലെങ്കില്‍ ഓപ്പണ്‍ എഐക്കെതിരെ കോടതിയില്‍ പോകുമെന്ന് മേയര്‍ ബ്രഹാന്‍ ഹുഡ് പറഞ്ഞു.
കൈക്കൂലി കേസ് അഴിമതിയില്‍ കുറ്റവാളിയായി തന്നെ ചാറ്റ് ജിപിടി വിശേഷിപ്പിച്ചു എന്നാണ് മേയറുടെ പരാതി. ജനപ്രതിനിധികള്‍ സംഭവം മേയറുടെ ശ്രദ്ധയില്‍ പെടുത്തിയതോടെയാണ് നിയമനടപടിയിലേക്ക് കടക്കാന്‍ അദ്ദേഹം തീരുമാനിച്ചത്.
തന്നെ അപമാനിക്കുന്നതും മാനഹാനി ഉണ്ടാക്കുന്നതുമായ തെറ്റായ ഉള്ളടക്കമാണിതെന്നു ഹുഡ് പറഞ്ഞു.
മാര്‍ച്ച് 21ന് ഓപണ്‍എഐക്ക് തങ്ങളുടെ ആശങ്കയറിയിച്ച് കൊണ്ട് ഒരു കത്ത് അയച്ചതായി ബ്രഹാന്റെ അഭിഭാഷകന്‍ പറഞ്ഞു. മേയര്‍ക്കെതിരെയുളള ആരോപണം തിരുത്താന്‍ 28 ദിവസത്തെ സമയമാണ് നല്‍കിയിരിക്കുന്നതെന്നും അതിനുളളില്‍ പരിഹരിച്ചില്ലെങ്കില്‍ മാനനഷ്ട കേസ് കൊടുക്കുമെന്നും കത്തില്‍ അറിയിച്ചു.
എന്നാല്‍ ഓപ്പണ്‍എഐ ഇതുവരെ ബ്രഹാന്റെ കത്തിനോട് പ്രതികരിച്ചിട്ടില്ലെന്ന് അഭിഭാഷകര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.