ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി കിരൺ റെഡ്ഡി ബിജെപിയിൽ ചേർന്നു

ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി കിരൺ റെഡ്ഡി ബിജെപിയിൽ ചേർന്നു

ഡൽഹി: ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡി ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് അം​ഗത്വം സ്വീകരിച്ചത്. 62 കാരനായ കിരൺ റെഡ്ഢി കഴിഞ്ഞ മാസമാണ് കോൺഗ്രസിൽ നിന്നും രാജിവച്ചത്. 2010 നവംബറിലാണ് കിരൺ കുമാർ റെഡ്ഡി ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി അധികാരം ഏറ്റെടുത്തത്.

നേരത്തെ കോൺഗ്രസിൽ നിന്ന് അദ്ദേഹം രാജിവെച്ചിരുന്നു. ആന്ധ്രാപ്രദേശ് വിഭജിച്ച് തെലങ്കാന രൂപീകരിക്കാനുള്ള അന്നത്തെ യുപിഎ സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് കിരൺ കുമാർ 2014 ൽ കോൺഗ്രസിൽ നിന്ന് രാജിവെച്ചിരുന്നു. പിന്നീട് 'ജയ് സമൈക്യന്ദ്ര' എന്ന സ്വന്തം പാർട്ടി രൂപീകരിച്ചു.

2014 ലെ തിരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടി ദയനീയമായി പരാജയപ്പെട്ടതോടെ 2018 ൽ വീണ്ടും കോൺഗ്രസിലേക്ക് തിരിച്ചെത്തി. എന്നാൽ ഏറെ നാളായി രാഷ്ട്രീയ പ്രവർത്തനത്തിൽ ഒന്നും കിരൺകുമാർ റെഡ്ഡി സജീവമായിരുന്നില്ല. ഇതിനിടെയാണ് കഴിഞ്ഞ മാസം കോൺഗ്രസിൽ നിന്ന് വീണ്ടും രാജിവെക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.