ന്യൂഡൽഹി: കെപിസിസിയോട് ആലോചിക്കാതെ ഭാരവാഹികളെ തീരുമാനിച്ചെന്ന് കാട്ടി മഹിളാ കോൺഗ്രസ് പുനസംഘടനയ്ക്കെതിരെ പരാതിയുമായി ഒമ്പത് എംപിമാർ രംഗത്ത്.
മഹിളാ കോൺഗ്രസ് പ്രസിഡന്റ് ജെബി മേത്തർ തനിഷ്ട പ്രകാരം ഭാരവാഹികളെ തീരുമാനിച്ചതെന്നാണ് എംപിമാരും ചില മഹിള കോൺഗ്രസ് അംഗങ്ങളും കോൺഗ്രസ് ദേശീയ നേതൃത്വത്തിന് പരാതി നൽകി. എന്നാൽ ആരോപണങ്ങൾ തെറ്റാണെന്നും കൂടിയാലോചിച്ചിരുന്നെന്നും ജെബി മേത്തർ എംപി പറഞ്ഞു.
ജെബി മേത്തറിനെ വീണ്ടും കേരളത്തിൽ മഹിളാ കോൺഗ്രസിന്റെ പ്രസിഡന്റാക്കിയുള്ള പട്ടിക എഐസിസി അംഗീകരിക്കുകയായിരുന്നു. നാലു വൈസ് പ്രസിഡന്റുമാരും 18 ജനറൽ സെക്രട്ടറിമാരും അടങ്ങുന്ന പട്ടികയാണ് അംഗീകരിച്ചത്. ജില്ലാ പ്രസിഡന്റുമാരുടെ പേരുകളും പ്രഖ്യാപിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v