ആണ്‍കുട്ടിയുടെ ചുണ്ടില്‍ ചുംബിച്ച സംഭവം: ക്ഷമാപണം നടത്തി ദലൈലാമ

ആണ്‍കുട്ടിയുടെ ചുണ്ടില്‍ ചുംബിച്ച സംഭവം:  ക്ഷമാപണം നടത്തി ദലൈലാമ

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുടെ ചുണ്ടില്‍ ചുംബിക്കുന്ന വീഡിയോ വൈറലാവുകയും രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തതോടെ കുട്ടിയോടും കുടുംബത്തോടും ക്ഷമാപണം നടത്തി ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈലാമ.

വീഡിയോ ദൃശ്യത്തില്‍ ദലൈലാമ ആണ്‍കുട്ടിയുടെ ചുണ്ടില്‍ ചുംബിക്കുന്നതായി കാണാം. ഇതിനിടയില്‍ അദ്ദേഹം നാക്ക് പുറത്തേയ്ക്ക് നീട്ടുകയും കുട്ടിയോട് വായ്ക്കുള്ളിലാക്കാനായി ആവശ്യപ്പെടുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ക്ക് പിന്നാലെ സമൂഹ മാധ്യമങ്ങളിലടക്കം നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്.

വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ദലൈലാമയുടെ കുട്ടിയോടുള്ള പെരുമാറ്റം ചോദ്യം ചെയ്തും നിയമ നടപടി ആവശ്യപ്പെട്ടുമാണ് ഭൂരിഭാഗം പേരും രംഗത്തെത്തിയത്. ദലൈലാമയ്ക്ക് പെരുമാറ്റ ദൂഷ്യമുള്ളതായും കൂട്ടിയോടുള്ള അതിരു കടന്ന പെരുമാറ്റത്തിന് പീഡോഫീലിയയുടെ പേരില്‍ നിയമ നടപടി സ്വീകരിക്കണമെന്നും ആളുകള്‍ ആവശ്യപ്പെട്ടു.

ദലൈലാമ ഇതിന് മുന്‍പും തന്റെ പെരുമാറ്റം മൂലം വിവാദത്തില്‍പ്പെട്ടിരുന്നു. തന്റെ പിന്‍ഗാമിയാകുന്നത് ഒരു സ്ത്രീയാണെങ്കില്‍ ആകര്‍ഷകയായിരിക്കണമെന്ന ദലൈലാമയുടെ പരാമര്‍ശമാണ് വിവാദമായത്. 2019 ല്‍ വിദേശ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയില്‍ നടത്തിയ പരമാര്‍ശം അമര്‍ഷത്തിന് കാരണമായതിന് പിന്നാലെ ദലൈമാമ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.