ദുബായ്: യുഎഇ ഗോള്‍ഡന്‍ വിസ ലഭിക്കുന്നതിനുളള ഫീസ് നിരക്കുകള്‍ വിശദമാക്കി അധികൃതർ.ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി)യാണ് വിവരങ്ങൾ പ്രസിദ്ധീകരിച്ചത്.
ഗോൾഡൻ വിസ നടപടികൾ പൂർത്തിയാക്കാൻ ആറ് മാസത്തെ എൻട്രി പെർമിറ്റ് ലഭിക്കുന്നതിന് 1,250 ദിർഹമാണ് ഫീസ്. എൻട്രി പെർമിറ്റിന് 1000 ദിർഹവും അപേക്ഷാ ഫീസായി 100 ദിർഹവും സ്മാർട് സർവീസ് ഫീസ് 100 ദിർഹവുമാണ് നിശ്ചയിച്ചിട്ടുളളത്. ഇലക്ട്രോണിക് സേവനത്തിന് 28 ദിർഹവും ഐസിപി ഫീസായി 22 ദിർഹവും ഈടാക്കും.
ബിസിനസ് സംരഭകരേയും നിക്ഷേപകരേയും വിദഗ്ദരേയും രാജ്യത്ത് എത്തിക്കുന്നതിനും പ്രതിഭകളെ ആദരിക്കുന്നതിന് വേണ്ടിയും യുഎഇ നടപ്പാക്കിയ വിസ പദ്ധതികളൊന്നാണ് ഗോൾഡൻ വിസ സ്കീം.നിക്ഷേപകർ, സംരംഭകർ, ശാസ്ത്രജ്ഞർ, മികച്ച വിദ്യാർഥികൾ, ഡോക്ടർമാർ, ബിരുദധാരികൾ, ജീവകാരുണ്യ പ്രവർത്തകർ, പുരോഹിതർ, മുതിർന്ന പണ്ഡിതർ, വ്യവസായ, വിദ്യാഭ്യാസ വിദഗ്ധർ തുടങ്ങി നിരവധി ആളുകൾക്ക് ഇതിനകം ഗോൾഡൻ വിസ നൽകിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.