ഈസ്റ്റർ ദിനത്തിൽ മലയാളി കുടിച്ചത് കോടികളുടെ മദ്യം, ഒന്നാം സ്ഥാനത്ത് ചാലക്കുടി

ഈസ്റ്റർ ദിനത്തിൽ മലയാളി കുടിച്ചത് കോടികളുടെ മദ്യം, ഒന്നാം സ്ഥാനത്ത് ചാലക്കുടി


തൃശ്ശൂർ: കേരളത്തിൽ ഈസ്റ്ററിനോട് അനുബന്ധിച്ച് മദ്യ വിൽപ്പനയിൽ വീണ്ടും റെക്കോർഡ് മുന്നേറ്റം. ഈസ്റ്റർ ദിനത്തിന്റെ തലേദിവസം ബിവറേജസ് കോർപ്പറേഷൻ വഴി വിറ്റഴിച്ചത് 87 കോടി രൂപയുടെ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം.

ചാലക്കുടിയാണ് വിൽപ്പനയിൽ ഒന്നാം സ്ഥാനത്ത് എത്തിയത്. ചാലക്കുടി ഷോപ്പിൽ നിന്നും 65.95 ലക്ഷത്തിന്റെ വിൽപ്പനയാണ് നടന്നത്. നെടുമ്പാശേരിയിൽ നിന്നും 59.12 ലക്ഷത്തിന്റെ വിൽപ്പനയും, ഇരിങ്ങാലക്കുടയിൽ 58.28 ലക്ഷത്തിന്റെ വിൽപ്പനയും, തിരുവമ്പാടിയിൽ 57.30 ലക്ഷത്തിന്റെ വിൽപ്പനയും, കോതമംഗലത്ത് 56.68 ലക്ഷത്തിന്റെ വിൽപ്പനയുമാണ് നടന്നത്.

കഴിഞ്ഞ വർഷം ഈസ്റ്റർ ദിനത്തിൽ 73,72 കോടി രൂപയുടെ വിൽപ്പനയാണ് നടന്നത്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 13.28 കോടി രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. സാധാരണ ദിനങ്ങളിൽ സംസ്ഥാനത്ത് മദ്യ വിൽപ്പനയിലൂടെ 50 കോടി മുതൽ 55 കോടിയുടെ വിറ്റുവരവാണ് ഉണ്ടാകാറുള്ളത്.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.