പഞ്ചാബിലെ ഭട്ടിൻഡ സൈനിക കേന്ദ്രത്തിൽ വെടിവയ്പ്പ്; നാല് സൈനികർ കൊല്ലപ്പെട്ടു

പഞ്ചാബിലെ ഭട്ടിൻഡ സൈനിക കേന്ദ്രത്തിൽ വെടിവയ്പ്പ്; നാല് സൈനികർ കൊല്ലപ്പെട്ടു

ഭട്ടിൻഡ: പഞ്ചാബിലെ ഭട്ടിൻഡ സൈനിക ക്യാമ്പിലുണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. പുലർച്ചെ 4:35 നായിരുന്നു വെടിവെപ്പ്. പ്രദേശം സീൽ ചെയ്ത് അന്വേഷണം ആരംഭിച്ചു

എന്താണ് സംഭവിച്ചതെന്ന് സൈന്യത്തിൻറെ ഭാഗത്തു നിന്ന് കൂടുതൽ വിശദീകരണമുണ്ടായിട്ടില്ല. കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങളും ലഭ്യമായിട്ടില്ല. പുറത്തു നിന്നാണോ ആക്രമണമുണ്ടായത് അതോ സൈനികരിലൊരാൾ വെടിവെച്ചതാണോ എന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

സൈനിക സ്‌റ്റേഷനു പുറത്ത് പൊലീസ് സംഘം കാത്തുനിൽക്കുന്നുണ്ടെന്ന് ഭട്ടിൻഡ സീനിയർ പൊലീസ് സൂപ്രണ്ട് ജി.എസ് ഖുറാന പറഞ്ഞു. ഇതൊരു ഭീകരാക്രമണമാണെന്ന് തോന്നുന്നില്ലെന്നും സൈനിക ക്യാമ്പിലെ ആഭ്യന്തര കാര്യമായിരിക്കാമെന്നും ജി.എസ് ഖുറാന കൂട്ടിച്ചേർത്തു.

ഭട്ടിൻഡയിലെ ആർട്ടിലറി യൂണിറ്റിലാണ് സംഭവം ഉണ്ടായത്. ഉന്നത സൈനിക ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. വീരമൃത്യു വരിച്ച സൈനികർ ആരൊക്കെയാണ് എന്ന വിവരങ്ങൾ ഉടൻ പുറത്തുവിടും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.