സർക്കാരിന്റെ വിഷുകൈനീട്ടം; 7,050 ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നൽകും

സർക്കാരിന്റെ വിഷുകൈനീട്ടം; 7,050 ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നൽകും

കൊച്ചി: 7,050 ബിപിഎൽ കുടുംബങ്ങൾക്ക് വിഷുകൈനീട്ടമായി സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ. കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡാണ് പദ്ധതി നടപ്പാക്കുന്നത്.

സൗജന്യ ഇന്റർനെറ്റ് കണക്ഷന് അർഹരായ 9,588 കുടുംബങ്ങളുടെ പട്ടിക ലഭിച്ചതായി മാനേജിങ് ഡയറക്ടർ സന്തോഷ് ബാബു അറിയിച്ചു.1,550 കോടി രൂപയുടെ പദ്ധതിയാണിത്. ബുധൻ, വ്യാഴം ദിവസങ്ങളിൽ 7,050 വീടുകളിൽ തങ്ങൾ ഇതിനായുളള മോഡം വിതരണം ചെയ്യുമെന്ന് സന്തോഷ് ബാബു പറഞ്ഞു. കെഫോൺ ആണ് 20 ലക്ഷം വീടുകളിൽ സൗജന്യ ഇന്റർനെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കാൻ ലക്ഷ്യമിടുന്നത്.

'വിഷുകൈനീട്ടം' എന്ന പേരിൽ വീടുകളിൽ മോഡം വിതരണം ആരംഭിക്കാൻ മുഖ്യമന്ത്രി ഞങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ വലിയൊരു നെറ്റ്‌വർക്ക് ഓപ്പറേറ്റർമാർ വഴി വിതരണം ചെയ്യേണ്ടതിനാൽ കണക്റ്റിവിറ്റി പ്രക്രിയയ്ക്ക് സമയമെടുക്കുമെന്ന് സന്തോഷ് ബാബു പറഞ്ഞു. സ്കൂളുകളും ആശുപത്രികളും ഉൾപ്പെടുന്ന 26,592 സർക്കാർ ഓഫീസുകളിലും കെഫോൺ ഫൈബർ എത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.