ഒമിക്രോണ്‍ വകഭേദം പടരുന്നു: മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ ഒന്‍പത് മരണം; രാജ്യം വീണ്ടും കോവിഡ് ഭീതിയില്‍

ഒമിക്രോണ്‍ വകഭേദം പടരുന്നു: മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ ഒന്‍പത് മരണം; രാജ്യം വീണ്ടും കോവിഡ് ഭീതിയില്‍

മുംബൈ: രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 7830 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഏഴു മാസത്തിനിടെയുള്ള ഏറ്റവും കൂടിയ സംഖ്യയാണിത്. ഒമിക്രോണ്‍ വകഭേദമായ എക്‌സ് ബി.ബി 1.16 ആണ് രാജ്യത്ത് പടരുന്നത്.

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 24 മണിക്കൂറിനിടെ ഒന്‍പത് പേരാണ് ഇവിടെ കോവിഡ് ബാധിച്ച് മരിച്ചത്. 1115 പുതിയ കോവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 320 പുതിയ കേസുകള്‍ തലസ്ഥാനമായ മുംബയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. രണ്ടു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ പോസിറ്റിവിറ്റി റേറ്റ് 14.57 ശതമാനമായി.

നിലവില്‍ സംസ്ഥാനത്ത് 5421 പേര്‍ കോവിഡ് ബാധിതരാണെന്നാണ് കണക്ക്. ഇതില്‍ 1577 പേര്‍ മുംബൈയിലാണ്. ഇന്നലെ 919 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഒരാള്‍ മരിച്ചിരുന്നു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 10-12 ദിവസത്തിനുള്ളില്‍ കോവിഡില്‍ വര്‍ധന ഉണ്ടാകുമെങ്കിലും പിന്നീട് കുറയുമെന്നാണ് വിലയിരുത്തല്‍.

അതേസമയം കേരളത്തില്‍ കോവിഡ് കേസുകള്‍ ഉയരുന്നുണ്ടെങ്കിലും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ കുറവാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഗര്‍ഭിണികള്‍, കിടപ്പ് രോഗികള്‍, കുഞ്ഞുങ്ങള്‍, ജീവിതശൈലി രോഗമുള്ളവര്‍ എന്നിവര്‍ക്ക് പ്രത്യേകം ശ്രദ്ധയും കരുതലും വേണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.