ആപ്പിൾ റീട്ടെയിൽ സ്റ്റോറുകൾ ഇന്ത്യയിലേയ്ക്കും, ആദ്യ സ്റ്റോർ ഈ മാസം മുംബൈയിൽ തുറക്കും

ആപ്പിൾ റീട്ടെയിൽ സ്റ്റോറുകൾ ഇന്ത്യയിലേയ്ക്കും, ആദ്യ സ്റ്റോർ ഈ മാസം മുംബൈയിൽ തുറക്കും


മുംബൈ; ആപ്പിൾ കമ്പനി നേരിട്ട് നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സ്റ്റോർ ഏപ്രിലിൽ ബാന്ദ്ര കുർള കോംപ്ലക്സിൽ ആരംഭിക്കും. ജിയോ വേൾഡ് ഡ്രൈവ് മാളിലാണ് ആപ്പിൾ ഉൽപന്നങ്ങളുടെ സ്റ്റോർ തുറക്കുന്നത്. മൂന്നു നിലയിലായാണ് സ്റ്റോർ. മുംബൈയിലെ പ്രശസ്തമായ കറുപ്പും മഞ്ഞയും ചേർന്ന ടാക്സികളിൽനിന്നു പ്രചോദനം ഉൾക്കൊണ്ടാണ് സ്റ്റോറിന്റെ ഡിസൈൻ. രാജ്യത്തെ സ്മാർട് ഫോൺ വിപണിയിൽ 4 ശതമാനമാണ് ആപ്പിളിന്റെ പങ്കാളിത്തം. 35 ശതമാനം വളർച്ചയാണ് ഈ വർഷം പ്രതീക്ഷിക്കുന്നത്.

ലോകത്തിലെ പ്രധാന നഗരങ്ങളിലെല്ലാം ആപ്പിളിന് സ്റ്റോറുകളുണ്ട്. ആ നിരയിലേക്കാണ് ഇപ്പോൾ മും​ബൈയും എത്തിയിരിക്കുന്നത്. ഹലോ മുംബൈ, ഞങ്ങൾ നിങ്ങളെ ഇന്ത്യയിലെ ആദ്യ സ്‌റ്റോറിലേക്ക് സ്വാഗതം ചെയ്യാൻ ഒരുങ്ങുകയാണ്. ആപ്പിൾ ബി.കെ.സിക്ക് നിങ്ങളുടെ സർഗാത്മകതയെ എങ്ങോട്ടു കൊണ്ടുപോകാനാകുമെന്നു കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു' എന്ന കുറിപ്പോടെ ബികെസിയിലെ സ്റ്റോറിന്റെ ചിത്രം ആപ്പിൾ കഴിഞ്ഞ ആഴ്ച പുറത്തുവിട്ടിരുന്നു.

അ‌ടുത്തകാലത്തായി ആപ്പിൾ ഉപകരണങ്ങൾക്ക് ഇന്ത്യൻ വിപണിയിൽ ഏറെ പ്രാധാന്യം ലഭിക്കുന്നുണ്ട്. ഇന്ത്യയിലെ സാധ്യതകൾ പ്രയോജനപ്പെടുത്താനും ഇന്ത്യൻ വിപണിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ആപ്പിളും താൽപര്യപ്പെടുന്നു. ഇന്ത്യ - ആപ്പിൾ ബന്ധം വളർത്താനുള്ള മാർഗമായി ആപ്പിൾ റീട്ടെയിൽ സ്റ്റോറുകൾ മാറും എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഐഫോൺ പോലുള്ള ആപ്പിളിന്റെ പ്രധാന ഉൽപ്പന്നങ്ങൾ ലോഞ്ച് ചെയ്ത് ആഴ്ചകൾ കഴിഞ്ഞശേഷമാണ് മുൻപ് ഇന്ത്യയിൽ ലഭ്യമായിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച വർഷങ്ങളായി ഇതിൽ പുരോഗതി ഉണ്ടാകുകയും യു‌എസ്‌എ, യുകെ, ജപ്പാൻ, സിംഗപ്പൂർ, ദുബായ് എന്നിവ പോലെ ഇന്ത്യയും ഇപ്പോൾ ആപ്പിൾ ഉപകരണങ്ങൾ ആദ്യമെത്തുന്ന രാജ്യങ്ങളുടെ നിരയിൽ ഇടംപിടിച്ചിരിക്കുകയുമാണ്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.