യമൗസോങുകരോ: ആഫ്രിക്കന്‍ രാജ്യമായ ഐവറി കോസ്റ്റില്‍ കരിസ്മാറ്റിക് പ്രസ്ഥാനമായ കാരിസിന്റെ ആഭിമുഖ്യത്തില്‍ ആഗോള മദ്ധ്യസ്ഥ പ്രാര്‍ത്ഥനാ സമ്മേളനം മേയ് ഒന്നു മുതല്‍ നടക്കും. മെയ് ഒന്നിന് പ്രാദേശിക സമയം വൈകിട്ട് ആറിന് ആര്‍ച്ച് ബിഷപ്പ് ഫ്രാന്‍സിസ് കാലിസ്റ്റ് (പോണ്ടിച്ചേരി-കടലൂര്‍ & ഇന്ത്യയിലെ നവീകരണത്തിന്റെ എപ്പിസ്‌കോപ്പല്‍ ഉപദേഷ്ടാവ്) അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയോടു കൂടി സമ്മേളനം ആരംഭിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബൈബിളിലെ വിവിധ ഭാഗങ്ങളിലെ മധ്യസ്ഥതയെ ഉദ്ധരിച്ചുള്ള വചനങ്ങളുടെ അടിസ്ഥാനത്തില്‍ ക്ലാസുകള്‍ നടത്തും. മെയ് അഞ്ചിന് ഉച്ചയോടു കൂടി സമ്മേളനം അവസാനിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
ജീവന്റെ മൂല്യം ഉയര്‍ത്തിപ്പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബങ്ങള്‍ക്കും അല്‍മായര്‍ക്കുമുള്ള ശുശ്രൂഷാ സംവിധാനമായ കാത്തലിക് കരിസ്മാറ്റിക്ക് റിന്യൂവല്‍ ഇന്റര്‍നാഷണല്‍ സര്‍വീസ് (കാരിസ്) എന്ന സംവിധാനം രൂപീകരിച്ചത്.
ലോകം മുഴുവനുമുള്ള കത്തോലിക്കാ കരിസ്മാറ്റിക്ക് ഗ്രൂപ്പുകളെയും മറ്റ് അല്‍മായ മുന്നേറ്റങ്ങളെയും ഒരു കുടക്കീഴിലാക്കണമെന്നുള്ള ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനത്തെ തുടര്‍ന്ന്, 2017 ജൂണ്‍ മൂന്നിന് കാത്തലിക് കരിസ്മാറ്റിക് സുവര്‍ണ ജൂബിലി വേളയിലാണ് കാരിസ് രൂപം കൊണ്ടത്.
സഭയ്ക്കും ലോകത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനായി മദ്ധ്യസ്ഥരുടെ ഒരു അന്താരാഷ്ട്ര ശൃംഖല സൃഷ്ടിക്കുക, ലോകമെമ്പാടുമുള്ള മധ്യസ്ഥ പ്രാര്‍ത്ഥന ഗ്രൂപ്പുകളെ പിന്തുണയ്ക്കുക എന്നതാണ് സമ്മേളനത്തിന്റെ ലക്ഷ്യങ്ങള്‍.
മധ്യസ്ഥതയെക്കുറിച്ച് ആധികാരികമായ പഠനങ്ങള്‍ നടത്തുക, ദേശീയ, ഭൂഖണ്ഡാന്തര തലങ്ങളില്‍ മധ്യസ്ഥതയെക്കുറിച്ച് പരിശീലന കോഴ്സുകള്‍ സംഘടിപ്പിക്കുക, മധ്യസ്ഥരുടെ അന്തര്‍ദേശീയ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുക, ഇതര ക്രിസ്ത്യന്‍ സഭകളുമായി ചേര്‍ന്ന് അടിയന്തര ആവശ്യങ്ങള്‍ക്കായി മധ്യസ്ഥത സംഘടിപ്പിക്കുക എന്നിവയൊക്കെയാണ് കാരിസ് ഇന്റര്‍നാഷണല്‍ കമ്മിഷന്റെ ലക്ഷ്യങ്ങള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.