മദ്യനയക്കേസ്: കെജ്‌രിവാളിനെ സിബിഐ ചോദ്യം ചെയ്യും; ഞായറാഴ്ച ഹാജരാകാന്‍ നിര്‍ദേശം

മദ്യനയക്കേസ്: കെജ്‌രിവാളിനെ സിബിഐ ചോദ്യം ചെയ്യും; ഞായറാഴ്ച ഹാജരാകാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സിബിഐ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഞായറാഴ്ച രാവിലെ 11ന് ഹാജരാവാനാണ് നിര്‍ദേശം. 

കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പെടെയുള്ള കുറ്റാരോപിതരുടെ അവകാശവാദങ്ങളില്‍ വ്യക്തത തേടിയാണ് കെജ്‌രിവാളിനെ വിളിപ്പിച്ചിരിക്കുന്നത്.

ഓഗസ്റ്റ് 17ന് ഫയല്‍ ചെയ്ത എഫ്‌ഐആര്‍ റിപ്പോര്‍ട്ടില്‍ കെജ്‌രിവാളിനെ പ്രതിയായി ചേര്‍ത്തിരുന്നില്ല. എന്നാല്‍ കുറ്റാരോപിതരെയും ചില സാക്ഷികളെയും ചോദ്യം ചെയ്തതില്‍നിന്ന് കെജ്‌രിവാളിന്റെ പേരും കേസിനെ ചുറ്റിപ്പറ്റി ഉയര്‍ന്നു. 

ഇതില്‍ വ്യക്തത വരുത്താനാണ് വിളിപ്പിക്കുന്നത്. കേസിൽ അറസ്റ്റിലായ മനീഷ് സിസോദിയ അടക്കമുള്ളവര്‍ നിലവില്‍ ജയിലിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.