ടോക്യോ: ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ പങ്കെടുത്ത പരിപാടിക്കിടെ സ്‌ഫോടനം. പടിഞ്ഞാറന്‍ ജപ്പാനിലെ വകയാമയിലെ ഒരു തുറമുഖ പ്രദേശത്ത് നടന്ന പരിപാടിയില്‍ പ്രധാനമന്ത്രി പ്രസംഗിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി സുരക്ഷിതനാണെന്നും ഒരാള്‍ പിടിയിലായതായും
ജപ്പാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
സംഭവസ്ഥലത്ത് നിന്ന് ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് ബലമായി പിടിച്ച് കൊണ്ടുപോകുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. പൈപ്പിന് സമാനമായ വസ്തു പ്രധാനമന്ത്രിക്ക് നേരെ വലിച്ചെറിയുകയും തുടര്‍ന്ന് പൊട്ടിത്തെറിക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സ്‌ഫോടനത്തിന് സമാനമായ ശബ്ദമാണ് കേള്‍ക്കാനായതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പൊട്ടിത്തെറിയുണ്ടായതിന് പിന്നാലെ പ്രധാനമന്ത്രിയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഇതുവരെ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിക്ക് സമീപമുണ്ടായ സുരക്ഷാ വീഴ്ചയില്‍ ഔദ്യോഗിക പ്രതികരണം നടത്താന്‍ പോലീസ് തയ്യാറായിട്ടില്ല.
പൊട്ടിത്തെറിയുണ്ടായതിന് പിന്നാലെ ആളുകള്‍ ചിതറിയോടുന്നതും സുരക്ഷാ ഉദ്യോഗസ്ഥര്‍ അക്രമിയെ പിടികൂടാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ഫുമിയോ കിഷിദയുടെ മുന്‍ഗാമിയായ ഷിന്‍സോ ആബെ സമാന ആക്രമണത്തില്‍ നേരത്തെ കൊല്ലപ്പെട്ടിരുന്നു. നാര പട്ടണത്തില്‍ രാഷ്ട്രീയ പ്രചാരണ പരിപാടിക്കെത്തിയ ആബെയ്ക്കു നേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റുവീണ ആബെ ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. ജപ്പാനില്‍ ഏറെ സ്വീകാര്യനായ, ജനങ്ങള്‍ സ്‌നേഹിച്ചിരുന്ന നേതാവായിരുന്നു ഷിന്‍സോ ആബെ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.