ചരിത്ര നിമിഷം: ഇന്ത്യയിലെ ആദ്യത്തെ അണ്ടര്‍വാട്ടര്‍ മെട്രോ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി

 ചരിത്ര നിമിഷം: ഇന്ത്യയിലെ ആദ്യത്തെ അണ്ടര്‍വാട്ടര്‍ മെട്രോ പരീക്ഷണ  ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി

കൊല്‍ക്കത്ത: ഇന്ത്യയിലെ ആദ്യത്തെ അണ്ടര്‍വാട്ടര്‍ മെട്രോ ടണല്‍ ലൈനിലൂടെയുള്ള പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി.നവംബറില്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്ന കൊല്‍ക്കത്ത മെട്രോയുടെ ഏറ്റവും പുതിയ ലൈന്‍, കൊല്‍ക്കത്ത നഗരത്തിന്റെ വടക്കുകിഴക്ക് ഭാഗത്തുള്ള ഹൂഗ്ലി നദിയുടെ അടിയിലൂടെ യാണ് കടന്നുപോകുന്നത്.

വെള്ളത്തിന് 32 മീറ്റര്‍ അതായത് 105 അടിയിലൂടെ തുരങ്കം നിര്‍മിച്ച് അതില്‍ റെയില്‍ പാളം സജ്ജീകരിച്ചാണ് സര്‍വീസിനായി കൊല്‍ക്കത്ത മെട്രോ സജ്ജമാക്കിയത്. 570 മീറ്ററാണ് അണ്ടര്‍വാട്ടര്‍ മെട്രോയുടെ ദൂരം .45 സെക്കന്‍ഡാണ് ഈ ദൂരം കടന്നുപോകാന്‍ വേണ്ടത്.

റെയില്‍വേയുടെ ചരിത്രത്തിലെ തന്നെ നാഴികക്കല്ലാണ് ഈ അണ്ടര്‍ വാട്ടര്‍ മെട്രോയെന്ന് കൊല്‍ക്കത്ത മെട്രോ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ കൗസിക് മിത്ര പറഞ്ഞു. അത്യാധുനീക ഗതാഗത സൗകര്യമാണ് കൊല്‍ക്കത്തക്കാര്‍ ഇതിലൂടെ സമ്മാനിച്ചതെന്നും നവംബറില്‍ പൊതുജനങ്ങള്‍ക്ക് ഇത് തുറന്നു കൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊല്‍ക്കത്ത ഹൗറ മൈതാനിലെ മെട്രോ സ്റ്റേഷനെയും നദിയുടെ എതിര്‍വശത്തുള്ള എസ്പ്ലനേഡിലെ നിലവിലുള്ള സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന രീതിയിലാണ് ഇത് നിര്‍മിച്ചിട്ടുള്ളത്. ഈ മെട്രോ തുറന്നുകഴിഞ്ഞാല്‍, ഇന്ത്യയിലെ ഏറ്റവും ആഴമേറിയ മെട്രോ സ്റ്റേഷനായി ഹൗറ മൈതാനം മാറും.

പുതിയ തുരങ്കത്തിലൂടെയുള്ള പരീക്ഷണ ഓട്ടത്തിന്റെ ഭാഗമായി പ്രത്യേക പൂജകളും നടന്നു. ട്രെയിനിനുള്ളിലെ കണ്ടക്ടറുടെ കമ്പാര്‍ട്ടുമെന്റിനു ചുറ്റും ഓറഞ്ചും കുങ്കുമപ്പൂക്കളും വിതറിയാണ് വരവേറ്റത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.