എസ്.എം.സി.എ. കുവൈറ്റ് മലയാളം മിഷൻ വാർഷിക സംഗമം നടത്തി

എസ്.എം.സി.എ. കുവൈറ്റ് മലയാളം മിഷൻ വാർഷിക സംഗമം നടത്തി

കുവൈറ്റ് സിറ്റി: മലയാളം മിഷൻ കുവൈറ്റ് ചാപ്റ്ററിനോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ (എസ്. എം.സി.എ. ) കുവൈറ്റ് മേഖല വാർഷിക സംഗമം സംഘടിപ്പിച്ചു. വിവിധ രാജ്യങ്ങളിലെ മലയാളികളായ പ്രവാസി വിദ്യാർത്ഥികൾക്കിടയിൽ ഭാഷയും സംസ്ക്കാരവും ഊട്ടിയുറപ്പിക്കുന്നതിനായി സംസ്ഥാന സർക്കാരിൻ്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ഏജൻസിയാണ് കേരള സർക്കാർ മലയാളം മിഷൻ.


എസ്.എം.സി.എ. കുവൈറ്റിൻ്റെ നാലു ഏരിയാകളിലെയും മലയാളം മിഷൻ പഠനകേന്ദ്രങ്ങളിലെ അദ്ധ്യാപകരും, സഹകാരികളും, സന്നദ്ധപ്രവർത്തകരുമാണ് വാർഷിക സംഗമത്തിൽ പങ്കെടുത്തത്.
അപ്പസ്തോലിക് വികാരിയേറ്റ് ഓഫ് നോർത്തേൺ അറേബ്യയുടെ സീറോ മലബാർ എപ്പിസ്കോപ്പൽ വികാരി ഫാ.ജോണി ലോണീസ് മഴുവൻഞ്ചേരി OFM Cap. സംഗമം ഉദ്ഘാടനം ചെയ്തു. എസ്.എം.സി.എ. പ്രസിഡൻ്റ് സാൻസിലാൽ പാപ്പച്ചൻ ചക്യാത്ത് യോഗത്തിൻ്റെ അധ്യക്ഷനായിരുന്നു. വിവിധപഠനകേന്ദ്രങ്ങളെ പ്രതിനിധീകരിച്ച് റെജിമോൻ ഇടമന, ജോയി അഗസ്റ്റിൻ, സുധീപ് ജോസഫ്, പ്രിൻസ് ജോസഫ് എന്നിവർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ സെക്രട്ടറി ജെ. സജി, മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ ഉപദേശക സമിതി അധ്യക്ഷൻ ജ്യോതിദാസ് നാരായണൻ, മലയാളം മിഷൻ എസ്.എം.സി.എ. മേഖലാ അക്കാഡമിക് കോർഡിനേറ്റർ ബോബി തോമസ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.


മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ സെക്രട്ടറി ജെ. സജി, ഉപദേശകസമിതി അധ്യക്ഷൻ ജ്യോതിദാസ് നാരായണൻ, പ്രധാനാധ്യാപകർ, ഡേറ്റാ അഡ്മിനിസ്ട്രേറ്റർമാർ, കോർഡിനേറ്റേഴ്സ്, സാഹിത്യ മേഖലയിൽ കഴിവു തെളിയിച്ച അധ്യാപകർ എന്നിവരെ മൊമൻ്റൊ നൽകി ആദരിച്ചു. നിസ്വാർത്ഥമായി സേവനം ചെയ്യുന്ന നാലു പഠന കേന്ദ്രങ്ങളിലെയും അധ്യാപകർക്കുള്ള ഉപഹാരങ്ങളും ചടങ്ങിൽ വച്ച് വിതരണം ചെയ്തു.


എസ്.എം.സി.എ. വൈസ് പ്രസിഡൻ്റും മലയാളം പഠനകേന്ദ്രങ്ങളുടെ ഇൻ ചാർജുമായ ബോബിൻ ജോർജ് പരിപാടികൾ നിയന്ത്രിച്ചു. ആക്ടിങ്ങ് സെക്രട്ടറി ജിജിമോൻ കുര്യാള സ്വാഗതവും, ട്രഷറർ ജോസ് മത്തായി പൊക്കാളിപടവിൽ നന്ദിയും പറഞ്ഞു. പഠന കേന്ദ്രങ്ങളിലെ അധ്യാപകർ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.