കാഡ്മണ്ഠു: നേപ്പാളിലെ അന്നപൂര്‍ണ പര്‍വതത്തില്‍ നിന്ന് 34 കാരനായ ഇന്ത്യന്‍ പര്‍വതാരോഹകനെ കാണാതായതായി റിപ്പോര്‍ട്ട്. രാജസ്ഥാനിലെ കിഷന്‍ഗഢ് നിവാസിയായ അനുരാഗ് മാലുവിനെയാണ് കാണാതായതായി ദേശീയ വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അന്നപൂര്‍ണ മലയില്‍ നിന്ന് നിന്ന് ഇറങ്ങുന്നതിനിടെയാണ് കാണാതായത്. തിങ്കളാഴ്ച രാവിലെ മുതല്‍ ഇദ്ദേഹത്തെ കാണാനില്ലെന്ന് ട്രെക്കിംഗ് പര്യവേഷണം നടത്തുന്ന സെവന്‍ സമ്മിറ്റ് ട്രെക്സിന്റെ ചെയര്‍മാന്‍ മിംഗ്മ ഷെര്‍പ്പ പറഞ്ഞു.
'മാലുവിനെ കാണാതായതിന് തൊട്ടുപിന്നാലെ ഞങ്ങള്‍ വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിരുന്നു. എന്നാല്‍ വൈകുന്നേരം വരെ അദ്ദേഹത്തെ കണ്ടെത്താന്‍ സാധിച്ചില്ല,' ഷെര്‍പ്പ പറഞ്ഞു.
യുഎന്‍ സുസ്ഥിര വികസന ലക്ഷ്യങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി 8,000 മീറ്ററിനു മുകളിലുള്ള 14 കൊടുമുടികളും ഏഴ് കൊടുമുടികളും കയറാനുള്ള ദൗത്യത്തിലായിരുന്നു മാലു. സമുദ്രനിരപ്പില്‍ നിന്ന് 8,091 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന അന്നപൂര്‍ണ ലോകത്തിലെ ഏറ്റവും ഉയരമുള്ള പത്താമത്തെ പര്‍വതമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.