ആസ്തി 1,609 കോടി; ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയക്കാരന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ആസ്തി 1,609 കോടി; ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയക്കാരന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ബെംഗളൂര്‍: ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയക്കാരന്‍ എന്നറിയപ്പെടുന്ന എന്‍. നാഗരാജു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കര്‍ണാടക തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പത്രിക സമര്‍പ്പിച്ചത്.

കര്‍ണാടകയിലെ ചെറുകിട വ്യവസായ മന്ത്രിയായ എന്‍. നാഗരാജുവിന് 1,609 കോടി രൂപയുടെ ആസ്തിയുണ്ട്.
തിരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്. ഹോസ്‌കോട്ടെ മണ്ഡലത്തില്‍ നിന്നാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി നാഗരാജു ജനവിധി തേടുന്നത്.

കര്‍ഷകനെന്നും വ്യവസായിയെന്നുമാണ് നാമനിര്‍ദേശ പത്രികയില്‍ നാഗരാജു ജോലി രേഖപ്പെടുത്തിയിരിക്കുന്നത്. 536 കോടി രൂപയുടെ ജംഗമ സ്വത്തും 1073 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളുമാണ് നാഗരാജുവിന്റെ പേരിലുള്ളത്. 98.36 കോടി രൂപയാണ് കടമായി രേഖപ്പെടുത്തിയിരിക്കുന്നത്.

72 കാരനായ നാഗരാജിന്റെ വിദ്യാഭ്യാസം ഒന്‍പതാം ക്ലാസാണ്. 2018 ല്‍ ഹോസ്‌കോട്ടെ നിയമസഭാ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച വ്യക്തിയാണ് നാഗരാജു. 2019 ല്‍ കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറിയ 17 എംഎല്‍എമാരില്‍ ഒരാളാണ് നാഗരാജു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.