കുവൈറ്റില്‍ പതിനായിരത്തോളം പേരുടെ വർക്ക് പെർമിറ്റുകള്‍ റദ്ദാക്കും

കുവൈറ്റില്‍ പതിനായിരത്തോളം പേരുടെ വർക്ക് പെർമിറ്റുകള്‍ റദ്ദാക്കും

കുവൈറ്റ് സിറ്റി:രാജ്യത്ത് സാധുതയില്ലാത്തതും എന്നാല്‍ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമായ ലേബർ പെർമിറ്റുകള്‍ റദ്ദാക്കും. ഇന്ത്യാക്കാർ ഉള്‍പ്പടെ പതിനായിരത്തിലധികം തൊഴിലാളികളുടെ ലേബർ പെർമിറ്റുകളാണ് റദ്ദാക്കുക. ഈദ് അവധിക്ക് ശേഷം ഇക്കാര്യത്തില്‍ നടപടിയുണ്ടായേക്കും.

ഏപ്രില്‍ 25 ന് ശേഷമുള്ള ആദ്യഘട്ടത്തില്‍ 2500 പേര്‍ക്ക് തൊഴില്‍ പെര്‍മിറ്റ് നഷ്ടമാകുമെന്നാണ് വിലയിരുത്തല്‍. വര്‍ക്ക് പെര്‍മിറ്റ് നടപടികളിലെ 35ാം ആര്‍ട്ടിക്കിള്‍ അനുസരിച്ചാണ് നടപടി. വര്‍ക്ക് പെര്‍മിറ്റുള്ളയാള്‍ പ്രത്യേക അനുമതിയില്ലാതെ ആറുമാസത്തിലധികം വിദേശത്ത് ആയിരുന്നാല്‍ പെര്‍മിറ്റ് സ്വമേധയാ റദ്ദാക്കാനുള്ള വകുപ്പാണ് ഇത്.

രേഖകളില്‍ കൃത്രിമത്വം കാണിച്ച് അനുമതി നേടിയവരുടേയും വർക്ക് പെർമിറ്റുകള്‍ റദ്ദാക്കും. വിദേശത്ത് ആയിരിക്കുന്ന സമയത്ത് വര്‍ക്ക് പെര്‍മിറ്റ് കാലാവധി കഴിഞ്ഞവയും റദ്ദാക്കും. റെസിഡന്‍സ് പെര്‍മിറ്റ് വിതരണവുമായി സംയോജിപ്പിച്ച് ഇ നടപടികളും ത്വരിതപ്പെടുത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.